ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ വാഹനങ്ങളുടേയും വില 3.5 ശതമാനം വര്‍ധിപ്പിക്കും. പുതുക്കിയ വില ഏപ്രില്‍ മാസം മുതലാണ് നിലവില്‍ വരുന്നത്. അസംസ്‌കൃത വസ്തുക്കളുടേയും വിതരണത്തിന്റേയും ചെലവ് ഉയര്‍ന്നതിനാലാണ് വില കൂട്ടുന്നതെന്ന് ബിഎംഡബ്ല്യു ഇന്ത്യ അറിയിച്ചു.
2 സീരീസ് ഗ്രാന്‍ കൂപ്പെ, 3 സീരീസ്, 3 സീരീസ് ഗ്രാന്‍ ലിമോസിന്‍, M 340i, 5 സീരീസ്, 6 സീരീസ് ഗ്രാന്‍ ടൂറിസ്‌മോ, 7 സീരീസ്, X1, X3, X4, X5, X7, MINI എന്നിവയുള്‍പ്പെടെ പ്രാദേശികമായി നിര്‍മ്മിക്കുന്ന നിരവധി വാഹനങ്ങളും ബിഎംഡബ്ല്യു ഇപ്പോള്‍ പുറത്തിറക്കുന്നുണ്ട്.
ഏപ്രില്‍ മുതല്‍ ബെന്‍സ് കാറുകളുടെ വിലയും ഉയരുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വില വര്‍ധിപ്പിച്ചെന്ന പ്രഖ്യാപനവുമായി ബിഎംഡബ്ല്യുവും രംഗത്തെത്തുന്നത്. ബെന്‍സ് വാഹനങ്ങളുടെ വിലയില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനയാണ് ഏപ്രില്‍ മുതല്‍ ഉണ്ടാകാനിരിക്കുന്നത്.