24.1 C
Kottayam
Monday, June 8, 2026

നിരക്ക് വർധനയില്ലെങ്കിൽ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ബസ് ഉടമകൾ

Must read

പാലക്കാട്: ഒരു തീരുമാനം ഉണ്ടാകാതെ ബസ് സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ. യാത്രാ നിരക്ക് വർധനവ് ഇല്ലാതെ സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തങ്ങളുമായി ഇതുവരെ സർക്കാർ ഒരു ചർച്ചയ്ക്കും തയ്യാറായിട്ടില്ലെന്നും ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

രണ്ട് രൂപക്ക് യാത്ര ചെയ്യേണ്ട വിദ്യാർഥികളെ 17 രൂപക്ക് കൊണ്ടുപോകാം. നൂറ്റമ്പതും ഇരുന്നൂറും രൂപക്ക് വരെ യാത്ര ചെയ്യേണ്ട സാഹചര്യം നിലവിൽ ഉണ്ടായിട്ടും സംസ്ഥാനത്തെ ബസുടമകളെ വിളിച്ചു വരുത്തി സർക്കാർ ഒരു ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. ശരിയാക്കിത്തരും എന്ന് പറഞ്ഞത് കൊണ്ട് മാത്രം പ്രശ്നം തീരില്ല.

അതു കൊണ്ട് യാത്രാ നിരക്ക് വർധനവ് ഇല്ലാതെ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് സംസ്ഥാനത്തെ ബസ് ഉടമകളുടെ സംയുക്ത സമിതിയുടെ ജനറൽ കൺവീനർ ഗോപിനാഥൻ പറഞ്ഞു.

അതേസമയം സ്വകാര്യ ബസ് സമരം കാരണം സ്കൂളിലേക്കെത്താൻ കഴിയാതെ വിദ്യാർഥികൾ വലയുകയാണ്. ഗ്രാമീണ മേഖലയിൽ നിന്ന് വരുന്ന വിദ്യാർഥികളേയാണ് സമരം കൂടുതലായും വലയ്ക്കുന്നത്. കെ.എസ്.ആർ.ടി.സി സർവീസ് ഇല്ലാത്ത മേഖലകളിലാണ് കൂടുതൽ യാത്രാപ്രശ്നം നേരിടുന്നത്. പരീക്ഷകൾ നടക്കുന്ന സമയമായത് കൊണ്ട് തന്നെ ഏറെ ബുദ്ധിമുട്ടിയാണ് വിദ്യാർഥികൾ സ്കൂളിലെത്തുന്നത്. ബസ് ഇല്ലാത്തത് കാരണം പലരും പരീക്ഷയ്ക്ക് എത്താൻ സാധിക്കുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. കെ.എസ്.ആർ.ടി.സി ബസുകളിലാകട്ടെ തിക്കിത്തിരക്കിയാണ് യാത്ര.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

വിദേശത്തുള്ളവർക്കും ടെസ്റ്റ് എഴുതാത്തവർക്കും ലൈസൻസ്; വിരമിക്കാൻ ഒരു ദിവസം ശേഷിക്കെ എം.വി.ഐക്ക് സസ്പെൻഷൻ

കൊല്ലം: കൊല്ലം ആര്‍ടിഒ ഓഫീസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി (എംവിഐ) സേവനമനുഷ്ഠിച്ചിരുന്ന ചാത്തന്നൂര്‍ മീനാട് സ്വദേശി പി. അജയകുമാറിനെ അതീവ ഗുരുതരമായ അഴിമതിയും സുരക്ഷാ വീഴ്ചയും കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണവിധേയമായി ഗതാഗത വകുപ്പ്...

ജി സുധാകരന്റേത് കോമാളിത്തം, പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയുണ്ടോ; കടുത്ത ഭാഷയിൽ മറുപടിയുമായി എച്ച് സലാം

ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ ജി.സുധാകരന്‍ രാഷ്ട്രീയ കോമാളിയായി മാറുകയാണെന്നും പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയുണ്ടോ എന്നും തിരിച്ചടിച്ച് സിപിഎം നേതാവ് എച്ച്.സലാം. പിണറായി വിജയനെ നനഞ്ഞ കോഴി എന്ന് ജി....

Popular this week