25.4 C
Kottayam
Monday, June 8, 2026

‘ശ്ശെ… സെലിബ്രിറ്റി ആകണ്ടായിരുന്നു, ഭയങ്കര പ്രശ്‌നമാണെന്നേ’; ഗായത്രി സുരേഷ്

Must read

കൊച്ചി: ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ഗായത്രി സുരേഷ്. തന്റെ ജീവിതത്തെ കുറിച്ചും സിനിമയോടുള്ള കാഴ്ചപ്പാടിനെ കുറിച്ചും ഗായത്രി പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ഒരു സെലിബ്രിറ്റി ആവേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടെന്ന് ഗായത്രി പറയുന്നു. തന്റെ പുതിയ ചിത്രമായ ‘എസ്‌കേപ്പിന്റെ’ പ്രൊമോഷനുമായി ബന്ധപ്പെട്ട്, ബിഹൈന്‍ഡ്വുഡ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗായത്രി.

‘ആളുകള്‍ കളിയാക്കുമ്പോള്‍ ഈ സെലിബ്രിറ്റ് എന്ന ടാഗ് ലൈന്‍ വേണ്ട എന്ന് തോന്നിയിട്ടുണ്ട്. സെലിബ്രിറ്റികളും വലിയ പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. എവിടെ പോയാലും അവരെ എന്തെങ്കിലുമൊക്കെ പറഞ്ഞ് കളിയാക്കുന്നത് ഒക്കെ വലിയ ബുദ്ധിമുട്ടാണ്. എന്നെ അലട്ടുന്നത് ട്രോളുകള്‍ ആണെങ്കില്‍ മറ്റ് പലരെയും പല പ്രശ്നങ്ങളുമാണ് വേട്ടയാടുന്നത്. അപ്പോള്‍ എനിക്ക് തോന്നും, ഹൊ സെലിബ്രിറ്റി ആവേണ്ടായിരുന്നു എന്ന്,’ താരം പറയുന്നു.

ഗ്ലാമറസ് റോളുകളോട് താല്പര്യമില്ലെന്നും നടി പറയുന്നു. ‘ഒരു പരിധിയില്‍ കവിഞ്ഞ ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ എനിക്ക് സാധിക്കില്ല. അങ്ങനെ ചില സിനിമകള്‍ വേണ്ടെന്ന് വെച്ചിട്ടുമുണ്ട്. മലയാളത്തെക്കാള്‍ നല്ല റോളുകള്‍ തെലുങ്കില്‍ കിട്ടിയത് കൊണ്ടാണ് തെലുങ്ക് സിനിമയില്‍ അഭിനയിച്ചത്. തെലുങ്ക് നടന്മാരെക്കാള്‍ മികച്ചത് എപ്പോഴും മലയാളത്തിലെ നടന്മാര്‍ തന്നെയാണ്,’ ഗായത്രി കൂട്ടിച്ചേര്‍ത്തു.

തന്റെ ആദ്യത്തെ പ്രണയം പതിനേഴ് വയസ്സിലായിരുന്നുവെന്നും, അത് മാത്രമാണ് നാല് വര്‍ഷം വരെ പോയത് എന്നും നടി വെളിപ്പെടുത്തി. അതിനുശേഷമുള്ള പ്രണയ ബന്ധങ്ങള്‍ നീണ്ടു പോകാത്തതിനാല്‍ ഇതുവരെ തനിയ്ക്ക് വാലന്റൈന്‍സ് ഡേ സെലിബ്രേറ്റ് ചെയ്യാന്‍ അവസരം ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രഖ്യാപിച്ചില്ല; സി.ബി.എസ്.ഇ.ക്ക് സുപ്രീംകോടതിയുടെ അടിയന്തിര നോട്ടീസ്

ന്യൂഡൽഹി: സി.ബി.എസ്.ഇ. പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം സമയബന്ധിതമായി പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി നൽകിയ ഹർജിയിൽ കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡിനും റീജിയണൽ ഓഫീസർക്കും സുപ്രീംകോടതി അടിയന്തിരമായി നോട്ടീസയച്ചു. സൗദി അറേബ്യയിൽ നിന്നും...

അവിവാഹിതര്‍ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമായി കണക്കാക്കാനാവില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ്...

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ടെസ്റ്റ് ജയം; അരങ്ങേറ്റത്തിൽ മാനവ് സുതാറിന് ആറ് വിക്കറ്റ്, ഇന്നിങ്സ് വിജയം

മുല്ലൻപുർ: അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിക്കൊണ്ട് ഇന്ത്യയ്ക്ക് വമ്പൻ വിജയവും പരമ്പരയും സ്വന്തം. ഒരു ഇന്നിങ്സിനും 300 റൺസിനുമാണ് കരുത്തരായ ഇന്ത്യൻ പട സന്ദർശകരായ അഫ്ഗാനിസ്ഥാനെ...

നമുക്കൊക്കെ അറിയാവുന്ന നടൻ അയച്ചു തന്നത് ഷർട്ട് ഇടാത്ത ചിത്രം, കൂടെ കിടക്കാൻ ആവശ്യപ്പെട്ടത് സംഗീത രംഗത്തുള്ളയാൾ, സ്വതന്ത്ര സ്ത്രീകളെ ലൈംഗിക തൊഴിലാളികളാക്കുന്ന മനോഭാവം; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

കൊച്ചി: തന്റെ മുപ്പത് വർഷത്തെ കരിയറിൽ നേരിടേണ്ടി വന്ന കടുത്ത മാനസികാവസ്ഥകളെയും വ്യക്തിപരമായ ദുരനുഭവങ്ങളെയും കുറിച്ച് തുറന്നടിച്ച് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകളെ ലൈംഗിക തൊഴിലാളിയായി മുദ്രകുത്തുന്ന സമൂഹത്തിന്റെ...

അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനവുമായി മാനവ് സുതര്‍; 33 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍; അഫ്ഗാനിസ്താനെ കറക്കി വീഴ്ത്തി യുവതാരം; ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

മുല്ലന്‍പുര്‍: അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ പൂര്‍ണ്ണ ആധിപത്യം തുടര്‍ന്ന് ഇന്ത്യ. കരിയറിലെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയ ഇടംകൈയന്‍ സ്പിന്നര്‍ മാനവ് സുതാറിന്റെ മാന്ത്രിക ബൗളിങ് പ്രകടനത്തിന്...

Popular this week