NationalNews

വീഡിയോ കോൾ വിളിച്ച് നഗ്ന വീഡിയോ പകർത്തി ബ്ലാക്ക് മെയിലിംഗ്; വ്യവസായിയിൽ നിന്ന് തട്ടിയത് 2.69 കോടി രൂപ

അഹമ്മദാബാദ് : വീഡിയോ കോൾ വിളിച്ച് പണം തട്ടുന്ന സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഇവരുടെ തട്ടിപ്പിൽ വീഴുന്നവരുടെ എണ്ണത്തിൽ കുറവില്ല. അതിന് ഒടുവിലത്തെ ഉദാഹരണമാണ് ഗുജറാത്തിലെ വ്യവസായിക്ക് ഉണ്ടായ അനുഭവം. സെക്സ് വീഡിയോ കോളിന് പിന്നാലെ വ്യവസായിയെ ബ്ലാക്ക് മെയിൽ ചെയ്ത് 2.69 കോടി രൂപയാണ് ഒരു സംഘം തട്ടിയത്.

കഴിഞ്ഞ വർഷം ആഗസ്റ്റ് 8നാണ് സംഭവങ്ങളുടെ തുടക്കം. മോർബിയിൽ നിന്നുള്ള റിയ ശർമ്മ എന്ന് പരിചയപ്പെടുത്തിയ സ്ത്രീ വ്യവസായിയെ ഫോൺ വഴി ബന്ധപ്പെടുകയായിരുന്നു. നിരന്തരം ഫോൺ വവി ബന്ധപ്പെട്ട ഇവർ കൂടുതൽ അടുത്തു. ഇതിനിടെ ഒരു ദിവസം വീഡിയോ കോളിനിടെ യുവതി ഇയാളോട് വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെട്ടു. വസ്ത്രമഴിച്ച് നിമിഷങ്ങൾക്കകം യുവതി കോൾ കട്ട് ചെയ്തു. പിന്നീടാണ് ബ്ലാക്ക് മെയിലിംഗ് തുടങ്ങിയത്. നഗ്ന വീഡിയോ പ്രചരിപ്പിക്കാതിരിക്കാൻ 50000 രൂപ വേണമെന്ന് യുവതി ആവശ്യപ്പെട്ടു. വ്യവസായി പണം നൽകി. എന്നാൽ ദിവസങ്ങൾക്ക് ശേഷം ഡൽഹി പൊലീസിൽ നിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ച് നഗ്ന വീഡിയോ കൈവശമുണ്ടെന്നും മൂന്നു ലക്ഷം രൂപ തന്നില്ലെങ്കിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇയാൾക്കും പണം നൽകി.

ഇതിന് പിന്നാലെ ആഗസ്റ്റ് 14ന് ഡൽഹി പൊലീസ് സൈബർ സെൽ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ ഒരാൾ യുവതി ആത്മഹത്യക്ക് ശ്രമിച്ചെന്ന് പറഞ്ഞ് 80.97 ലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീട് യുവതിയുടെ അമ്മ കേന്ദ്ര ഏജൻസിയെ സമീപിച്ചെന്ന് അവകാശപ്പെട്ട് കേസ് ഒത്തുതീർപ്പാക്കുന്നകതിന് 8.5 ലക്ഷം രൂപ ആവശ്യപ്പെട്ട് സി.ബി.ഐ ഉദ്യോഗസ്ഥനാണെന്ന വ്യാജേന മറ്റൊരാൾ വിളിച്ചു. ഇയാൾക്കും പണം കൊടുത്തു. ഇപ്രകാരം ഡിസംബർ 15 വരെ ഇയാൾ തട്ടിപ്പുകാർക്ക് പണം നൽകി.

എന്നാൽ, ദില്ലി കേസ് ഒത്തുതീർപ്പാക്കിയെന്ന ഡൽഹി ഹൈക്കോടതിയുടെ വിധിയുടെ പകർപ്പ് സംശയം ജനിപ്പിച്ചു. പരിശോധനയിൽ വിധിയുടെ പകർപ്പ് വ്യാജമാണെന്ന് മനസിലായതോടെ പൊലീസിനെ സമീപിച്ചു. തുടർന്ന് ജനുവരി 10ന് സൈബർ ക്രൈംബ്രാഞ്ച് പൊലീസ് സ്റ്റേഷനിൽ 11 പേർക്കെതിരെ 2.69 കോടി രൂപ തട്ടിയെടുത്തതായി പരാതി നൽകി. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker