31.1 C
Kottayam
Saturday, May 4, 2024

കാശ്മീരില്‍ ബിജെപി പ്രവര്‍ത്തകന്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു

Must read

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ സര്‍പഞ്ച് ഭീകരരുടെ വെടിയേറ്റ് മരിച്ചു. സജാദ് അഹമ്മദ് ഖാന്‍ഡെയാണ് കൊല്ലപ്പെട്ടത്. കാസിഗുണ്ട് ബ്ലോക്കിലെ വെസുവിലെ വസതിക്കു സമീപത്തുവെച്ചാണ് സജാദിന് വെടിയേറ്റത്.
കുല്‍ഗമിലെ ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. സജാദ് അഹമ്മദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരു ബിജെപി നേതാവായ ആരിഫ് അഹമ്മദിനെ ഭീകരര്‍ വെടിവച്ച് 48 മണിക്കൂറിനുള്ളിലാണ് ഈ ആക്രമണം നടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week