28.2 C
Kottayam
Friday, June 5, 2026

സംസ്ഥാനത്ത് വോട്ടുകച്ചവടം നടന്നെന്ന ആരോപണവുമായി മുഖ്യമന്ത്രി, കണക്കുകൾ എണ്ണിപ്പറഞ്ഞ് പിണറായി

Must read

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വോട്ടുകച്ചവടം നടന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടെണ്ണുന്ന ദിവസം വരെ യുഡിഎഫിനുണ്ടായിരുന്ന ആത്മവിശ്വാസത്തിന് പിന്നിൽ ഈ കച്ചടവമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപി വോട്ട് ചോർച്ച അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചത്.

പത്തോളം സീറ്റുകളിൽ വോട്ട് മറിച്ചതിന്റെ ഭാഗമായി യുഡിഎഫിന് ജയിക്കാനായി. അതില്ലായിരുന്നുവെങ്കിൽ യുഡിഎഫിന്റെ പതനം ഇതിനേക്കാളും വലുതാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് രംഗം കണ്ടിരുന്ന ഒരാൾക്കും നാടിന്റെ അനുഭവം അറിയുന്നവർക്കും യുഡിഎഫ് വിജയിക്കുമെന്ന് പറയാൻ സാധിക്കില്ല. യാഥാർത്ഥ്യങ്ങൾ അട്ടിമറിക്കാൻ കച്ചവട കണക്കിലൂടെ സാധിക്കുമെന്നായിരുന്നു യുഡിഎഫ് കരുതിയിരുന്നത്. നേരത്തെ തന്നെയുള്ള കച്ചവടം ഇപ്പോൾ വിപുലപ്പെട്ടു.

എല്ലാം പുറത്തുവന്നിട്ടില്ലെങ്കും കുറേ കാര്യങ്ങൾ ഇതിനോടകം വെളിപ്പെട്ടുകഴിഞ്ഞു. ബിജെപി വോട്ടുകൾ നല്ല രീതിയിൽ ഈ കച്ചവടത്തിലൂടെ യുഡിഎഫിന് വാങ്ങാനായതാണ് ആത്മവിശ്വാസത്തിന്റെ ഏറ്റവും വലിയ ഘടകമായി മാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -

‘അടിവെച്ച് അടിവെച്ച് കയറ്റമാണ് തങ്ങൾക്ക് കേരളത്തലെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അതിന് വേണ്ട സംഘടനാ പ്രവർത്തനങ്ങളും അവർ നടത്തുന്നുണ്ട്. ദേശീയ നേതാക്കളും പണവും ഉപയോഗിച്ച് പ്രചാരണം നടത്തി. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 90 മണ്ഡലങ്ങളിൽ ബിജെപിക്ക് വോട്ടുകുറഞ്ഞു. 2016-ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താൽ ഇത്രഭീമമായ രീതിയിൽ എങ്ങനെ വോട്ട് കുറയാൻ ഇടയായി എന്ന് പറയണം.

- Advertisement -

കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം പുതിയ വോട്ടർമാർ വന്നു. സ്വാഭാവികമായി അതിന്റെ വർധനവ് ഓരോ പാർട്ടിക്കും ലഭിക്കേണ്ടതാണ്. എന്തേ ഇത്രമാത്രം പ്രവർത്തനം നടത്തിയിട്ടും ബിജെപിക്ക് അത് ലഭിക്കാതെ പോയി. നമ്മുടെ നാടിന്റെ ചരിത്രത്തിൽ ഇത്രവലിയ ചോർച്ച മുമ്പ് ഒരു കാലത്തും ഉണ്ടായിട്ടില്ല എന്നതാണ് ഉയർന്നുവന്ന കണക്കുകൾ.

പുറമേ കാണുന്നതിനേക്കാൾ വലിയ വോട്ട് കച്ചവടം നടന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. ജനങ്ങൾ ബിജെപിയെ കൈ ഒഴിയുന്നു എന്ന സൂചനയും ഫലം കാണിക്കുന്നുണ്ട്’ മുഖ്യമന്ത്രി പിണറായി പറഞ്ഞു.

കാസർകോട്-2, കണ്ണൂർ-5, വയനാട്-2, കോഴിക്കോട്-9, മലപ്പുറം-9,പാലക്കാട്-5, തൃശൂർ-6, എറണാകുളം-12, ഇടുക്കി-5, ആലപ്പുഴ-6, കോട്ടയം-9, പത്തനംതിട്ട-5, കൊല്ലം-5, തിരുവനന്തപുരം-10 ഇങ്ങെയാണ് ബിജെപിക്ക് വോട്ടുകുറഞ്ഞതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week