ബി.ജെ.പി എം.പി നന്ദകുമാര്‍ സിംഗ് ചൗഹാന്‍ കൊവിഡ് ബാധിച്ചു മരിച്ചു

ഭോപ്പാല്‍: ബി.ജെ.പി എം.പി നന്ദകുമാര്‍ സിംഗ് ചൗഹാന്‍ കൊവിഡ് ബാധിച്ചു മരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് നന്ദകുമാര്‍ സിംഗ്.

ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നന്ദകുമാറിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

നേരത്തെ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. നന്ദകുമാറിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ അനുശോചനം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News