കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ സി.പി.എം-മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. യൂത്ത് ലീഗ് നേതാവിന്റെ കെട്ടിടം പണി തടയാന്‍ സിപിഎം പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷി പറഞ്ഞ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.പി. ജാഫറിന്റെ കെട്ടിടം പണിയാണ് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞത്. മുന്‍സിഫ് കോടതി ഉത്തരവുമായാണ് ജാഫര്‍ കെട്ടിടം പണി തുടങ്ങിയത്.
എന്നാല്‍ ഇത് ചോദ്യം ചെയ്ത് സിപിഎം പ്രവര്‍ത്തകരെത്തിയതിന് പിന്നാലെ ലീഗ് പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. എന്നാല്‍ കെട്ടിടത്തിന്റെ ഒരു നിലപണിയാനാണ് അനുമതി നല്‍കിയതെന്നും ജാഫര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് രണ്ടാമത്തെ നില പണിയാന്‍ ശ്രമിക്കുന്നതെന്നും ഏറാമല പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News