19 വര്‍ഷങ്ങള്‍ക്കിപ്പുറം ഗുരുവായൂര്‍ കണ്ണനെ കാണാന്‍ ‘ഉണ്ണിയേട്ടന്‍’ എത്തി; ഒരു മാറ്റവും ഇല്ലല്ലോ എന്ന് സോഷ്യല്‍ മീഡിയ
പൃഥ്വിരാജും നവ്യ നായരും നായികാ നായകന്മാരായി തകര്‍ത്തഭിനയിച്ച രഞ്ജിത്ത് ചിത്രമാണ് നന്ദനം. മലയാളികളുടെ മനസില്‍ ചിത്രത്തിലെ ഓരോ സീനും ഇപ്പോഴും മായാതെ കിടപ്പുണ്ട്. ഭഗവാന്‍ കൃഷ്ണന്റെ ഗുരുവായൂര്‍ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചിത്രം.
വര്‍ഷങ്ങള്‍ക്കിപ്പുറവും ചിത്രത്തിനുള്ള പ്രേക്ഷകരും കുറവല്ല. ഇപ്പോള്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണനെ കാണാന്‍ എത്തിയിരിക്കുകയാണ് ചിത്രത്തില്‍ ഉണ്ണികൃഷ്ണനായി തിളങ്ങിയ തമിഴ് നടനും നര്‍ത്തകനുമായ അരവിന്ദ്.
താരം തന്റെ പിറന്നാള്‍ ദിനത്തിലാണ് ഗുരുവായൂരിലെത്തിയത്. ചിത്രത്തിലെ ഉണ്ണിയേട്ടന്റെ രൂപത്തില്‍ ഇന്നും മാറ്റമില്ലെന്നും വര്‍ഷങ്ങള്‍ മാത്രമാണ് കടന്നുപോയതെന്നും സോഷ്യല്‍മീഡിയയില്‍ ആരാധകരും കുറിക്കുന്നു. ചിത്രം ഇതിനോടകം തരംഗം സൃഷ്ടിച്ചുകഴിഞ്ഞു.
2002ല്‍ റിലീസായ നന്ദനത്തിന്റെ അവസാന ഭാഗത്ത് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നില്‍ക്കുന്ന ശ്രീകൃഷ്ണനും ‘മിഥുനമഴ പൊഴിയുമഴകിനൊരു മയിലിനലസലാസ്യം’ എന്ന പാട്ടിന്റെ രംഗവും പ്രേക്ഷക മനസ്സുകളില്‍ ഇന്നും ആവേശം നിറയ്ക്കുന്ന രംഗങ്ങളാണ്.