27.8 C
Kottayam
Thursday, May 23, 2024

യുപിയിൽ ബിജെപി ലീഡ് കേവലഭൂരിപക്ഷം കടന്നു; തുടർഭരണം ഉറപ്പിച്ച് യോഗി

Must read

ലക്നൗ: ഉത്തർപ്രദേശിൽ തുടർഭരണം ഉറപ്പിച്ച് ബിജെപിയുടെ ലീഡ് കേവലഭൂരിപക്ഷം കടന്നു. 230ലധികം സീറ്റുകളിൽ  ബിജെപി ലീഡ് ചെയ്യുന്നു. നില മെച്ചപ്പെടുത്തിയ സമാജ്‌വാദി പാർട്ടി നൂറിലേറെ സീറ്റുകളിൽ മുന്നിലാണ്. ഗോരഖ്പുർ അർബനിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലീഡു ചെയ്യുന്നു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കർഹേലിൽ മുന്നിലാണ്. കോൺഗ്രസ് നാലു സീറ്റുകളിലും ബിഎസ്പി അഞ്ചു സീറ്റുകളിലും ലീഡ് ചെയ്യുന്നു. 7 ഘട്ടങ്ങളിലായി 403 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പു നടന്നത്.

തിങ്കളാഴ്ച പുറത്തുവന്ന ബഹുഭൂരിപക്ഷം സർവേകളും സംസ്ഥാനത്തു ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ, 403 അംഗ സഭയിൽ സീറ്റുകളുടെ എണ്ണത്തിൽ അൽപം കുറവുവരും എന്നത് ഒഴിച്ചാൽ ബിജെപിക്ക് കാര്യമായ അപകടമില്ല എന്നാണു പ്രവചനം. എന്നാൽ ഇതൊന്നു വകവയ്ക്കാതെ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും എസ്പിയും ബിഎസ്പിയും നിറഞ്ഞ ആത്മവിശ്വാസത്തിലാണ്.

അതിനിടെ വോട്ടിങ് മെഷീനുകളിൽ തിരിമറിയെന്ന ആരോപണത്തെത്തുടർന്ന് 3 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ് വാരാണസിയടക്കം മൂന്നിടങ്ങളിൽ തിരിമറി നടത്താൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്ന് ആരോപണമുയർത്തിയത്. 

  • 4 minute ago Mar 10, 2022 10:48 AM IST
  • 4 minute ago Mar 10, 2022 10:48 AM IST മന്ത്രി സ്ഥാനം രാജിവച്ച് ബിജെപിയിൽനിന്ന് എസ്‌പിയിലെത്തിയ ഒബിസി നേതാവ് ധരം സിങ് സൈനി അയ്യായിരത്തോളം വോട്ടുകൾക്ക് നാകുറിൽ ലീഡ് ചെയ്യുന്നു
  • 5 minute ago Mar 10, 2022 10:47 AM IST ആദ്യ ഘട്ട വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് കുമാർ ലല്ലു 2,155 വോട്ടുകൾക്കു പിന്നിൽ. 
  • 10 minute ago Mar 10, 2022 10:42 AM IST കോൺഗ്രസ് ആറു സീറ്റിലും ബിഎസ്പി അഞ്ചു സീറ്റിലും മാത്രം ലീഡ് ചെയ്യുന്നു.
  •  
  • 10 minute ago Mar 10, 2022 10:42 AM IST യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിറാതു മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. ആദ്യ ഘട്ട വോട്ടെടുപ്പ് ഫലം പുറത്തിവരുമ്പോൾ 472 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുന്നിൽ. 
  • 16 minute ago Mar 10, 2022 10:36 AM IST എസ്‌പി സഖ്യവുമായി ചേർന്നു മത്സരിക്കുന്ന എസ്ബിഎസ്പിയുടെ അധ്യക്ഷൻ ഓം പ്രകാശ് രാജ്ഭർ സഹൂറാബാദിൽ ലീഡ് ചെയ്യുന്നു
  • 18 minute ago Mar 10, 2022 10:34 AM IST
  • 21 minute ago Mar 10, 2022 10:31 AM IST
  • 45 minute ago Mar 10, 2022 10:07 AM IST
  • 47 minute ago Mar 10, 2022 10:05 AM IST
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week