28.4 C
Kottayam
Thursday, May 23, 2024

പഞ്ചാബിൽ എഎപി തരംഗം, ഭരണമുറപ്പിച്ചു; തകർന്നടിഞ്ഞ് കോൺഗ്രസ്

Must read

ന്യൂഡൽഹി ∙ ‍പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി (എഎപി) തരംഗം. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് എഎപി പഞ്ചാബിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്. ആകെയുള്ള 117 സീറ്റുകളിലും ഫലസൂചനകൾ അറിവാകുമ്പോൾ 88 സീറ്റിലും എഎപി മുന്നേറുകയാണ്. ഭരണകക്ഷിയായ കോൺഗ്രസ് 13 സീറ്റിലും ശിരോമണി അകാലിദൾ 10 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി സഖ്യം അഞ്ച് സീറ്റിലാണ് മുന്നിൽ. പഞ്ചാബിൽ കേവല‌ ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. ഡൽഹിക്ക് പുറത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് എഎപി ഭരണത്തിലേക്ക് വരുന്നത്.

ആംആദ്മി പാർട്ടിയുടെ വൻ മുന്നേറ്റത്തിൽ സംസ്ഥാന രാഷ്ട്രീയത്തിലെ പല വമ്പൻമാർക്കും കാലിടറി. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി രംഗത്തെത്തിയ ചരൺജിത് സിങ് ഛന്നി മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും പിന്നിലാണ്. കോൺഗ്രസുമായി പിണങ്ങി ബിജെപി പാളയത്തിൽ ചേക്കേറിയ അമരീന്ദർ സിങ് പട്യാലയിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമൃത്സർ ഈസ്റ്റിൽ പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ധുവും മൂന്നാം സ്ഥാനത്താണ്. ശിരോമണി അകാലിദൾ നേതാവും മുൻ മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദൽ, പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ എന്നിവരും പിന്നിലാണ്.

പഞ്ചാബിൽ ആകെ 117 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. ആകെ 1304 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതിൽ 93 സ്ത്രീകളും രണ്ട് ട്രാൻസ്ജൻഡേഴ്സും ഉൾപ്പെടുന്നു. ഭഗ്‌വന്ത് സിങ് മാനാണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. ശിരോമണി അകാലദളുമായുള്ള ദീർഘകാല ബന്ധം വേർപെടുത്തിയ ബിജെപി പഞ്ചാബ് ലോക് കോൺഗ്രസ്, ശിരോമണി അകാലിദൾ (സംയുക്ത്) എന്നിവരുമായി ചേർന്നാണ് മത്സരിച്ചത്. ശിരോമണി അകാലിദൾ ബിഎസ്പിയുമായി ചേർന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

Punjab Election Result 2022

  • 13 minute ago Mar 10, 2022 10:32 AM IST
  • 15 minute ago Mar 10, 2022 10:30 AM IST ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ ജലാലാബാദിൽ പിന്നിൽ
  • 34 minute ago Mar 10, 2022 10:11 AM IST
  • 41 minute ago Mar 10, 2022 10:04 AM IST പഞ്ചാബിൽ എഎപി വൻ മുന്നേറ്റം നടത്തുമ്പോൾ പാർട്ടി പ്രവർത്തകരുടെ ആഘോഷം
  • 51 minute ago Mar 10, 2022 09:54 AM IST പഞ്ചാബിൽ മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ ലാംബിയിൽ പിന്നിൽ
  • 1 hour ago Mar 10, 2022 09:36 AM IST ബിജെപി പാളയത്തിൽ ചേക്കേറിയ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് പട്യാലയിൽ പിന്നിൽ
  • 1 hour ago Mar 10, 2022 09:35 AM IST മൊഹാലിയിൽ ആദ്യ റൗണ്ട് വോട്ടെണ്ണലിൽ എഎപി സ്ഥാനാർഥി കുൽവന്ദ് സിങ് മുന്നിൽ
  • 1 hour ago Mar 10, 2022 09:29 AM IST പഞ്ചാബിൽ എഎപി കേവല ഭൂരിപക്ഷത്തിന് അരികിലെന്ന് എഎൻഐ റിപ്പോർട്ട്
  • 1 hour ago Mar 10, 2022 08:59 AM IST കോൺഗ്രസ് നേതാവും മന്ത്രിയുമായ ഗുർകീരത് സിങ് കോട്ടിൽ ഖന്നയിൽ പിന്നിൽ
  • 1 hour ago Mar 10, 2022 08:55 AM IST വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രാർഥനയോടെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥി ചരൺജിത് സിങ് ഛന്നി
  • 1 hour ago Mar 10, 2022 08:47 AM IST
  • 2 hour ago Mar 10, 2022 08:45 AM IST അമൃത്സർ ഈസ്റ്റിൽ കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധു പിന്നിൽ
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week