EntertainmentKeralaNews

8 വര്‍ഷമായി മോഹന്‍ലാലിനുവേണ്ടി സംസാരിക്കുന്നു,തിരികെ ലഭിച്ചത് മോഹന്‍ലാലില്‍ നിന്നുപോലുമുള്ള അപമാനം,ഫാന്‍ബോയ് പ്രതികരിയ്ക്കുന്നു

ആറാട്ട് എന്ന സിനിമ റിലീസ് ആയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മോഹന്‍ലാല്‍ ഫാന്‍ ബോയി ആണ് സന്തോഷ് വര്‍ക്കി. ഇപ്പോഴിതാ അടിസ്ഥാനപരമായി മോഹന്‍ലാല്‍ നല്ല മനസ്സുള്ള വ്യക്തിയാണെന്നും എന്നാല്‍ കൂടെയുള്ളവര്‍ അദ്ദേഹത്തെ വഞ്ചിക്കുകയാണെന്നും പറയുകയാണ് സന്തോഷ് വര്‍ക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മോഹന്‍ലാല്‍ അടിസ്ഥാനപരമായി നല്ല മനസ്സുള്ള ഒരു നല്ല വ്യക്തിയാണ്, പക്ഷേ ചുറ്റുമുള്ള ആളുകള്‍ അദ്ദേഹത്തെ വഞ്ചിക്കുകയാണെന്ന് ഞാന്‍ പറയുന്നു, മമ്മൂട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് പറഞ്ഞതാണ്,’ സന്തോഷ് കുറിച്ചു. പിന്നാലെ മോഹന്‍ലാലിന്റെ മാനേജര്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം കുറിച്ചു.

മോഹന്‍ലാലിനെ പറ്റിയും അദ്ദേഹത്തിന്റെ സിനിമകളെ പറ്റിയും നിരന്തരം സന്തോഷ് ഫെയ്്ബുക്കില്‍ കുറിക്കുന്നുണ്ട്. കഴിഞ്ഞ 18 വര്‍ഷമായി താന്‍ മോഹന്‍ലാല്‍ ചിത്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയില്‍ കാണുകയും മോഹന്‍ലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കുടുംബത്തില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ഒടുവില്‍ മോഹന്‍ലാലില്‍ നിന്നു തന്നെയും അപമാനമല്ലാതെ എന്താണ് തനിക്ക് ലഭിച്ചതെന്നും അത് തന്നെ ഹൃദയം തകര്‍ത്തെന്നും സന്തോഷ് ഫെയ്്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

എന്‍ജിനീയര്‍ ആയ സന്തോഷ് വര്‍ക്കി ഇപ്പോള്‍ ഫിലോസഫിയില്‍ പി.എച്ച്.ഡി ചെയ്യുകയാണ്. താന്‍ ജനിച്ച വര്‍ഷമാണ് മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ ആയതെന്നും മോഹന്‍ലാല്‍ നായകനാകുന്ന ചിത്രങ്ങളോട് പ്രത്യേക മമതയുണ്ടെങ്കിലും എല്ലാ ചിത്രങ്ങളും കാണാറുണ്ടെന്നും സന്തോഷ് പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button