KeralaNews

5 വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കുടിയേറുന്നവർ അഞ്ചിരട്ടിയായി വർധിച്ചു;കണക്കുകള്‍ പുറത്ത്‌

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം അഞ്ച് വർഷത്തിനിടെ ഇരട്ടിയായെന്ന് പഠനം. സംസ്ഥാനം വിട്ട പെൺകുട്ടികളുടെ എണ്ണത്തിൽ നാലര ശതമാനത്തിന്‍റെ വർദ്ധന. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉറപ്പാക്കാതെ കുടിയേറ്റത്തിന് തടയിടാൻ ആകില്ലെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സർവെയിൽ കണ്ടെത്തൽ. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ ഇരുദയ രാജന്‍റെ നേതൃത്വത്തിൽ ആയിരുന്നു സർവ്വെ.

കേരളത്തിന് പുറത്തേക്ക് യുവജനങ്ങൾ പോകുന്നത് തടയാൻ നടപടിയുണ്ടാകുമെന്ന് സർക്കാർ പറയുമ്പോഴാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ടര ലക്ഷം പേർ ഉപരിപഠനത്തിനായി കേരളം വിട്ടെന്ന പഠന റിപ്പോട്ട് സർക്കാറിന് കൈമാറിയത്. 2018 സ്ത്രീ കുടിയേറ്റക്കാരുടെ അനുപാതം 15.8 ആണെങ്കിൽ നിലവിൽ 19.1 ശതമാനമായിട്ടുണ്ട്.

കേരളത്തില്‍നിന്നുള്ള മൊത്തം പ്രവാസികളില്‍ 11.3 ശതമാനം പേര്‍ വിദ്യാഥികളാണെന്നും. മികച്ച വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാതെ കുടിയേറ്റത്തിന് തടയിടാൻ ആകില്ലെന്നാണ് ഡോ ഇരുദയ രാജൻ പറയുന്നത്. വിദേശത്തു നിന്ന് മികച്ച നൈപുണ്യം നേടിയ ശേഷം നാട്ടിലേക്കു മടങ്ങാന്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്ന നയം വികസിപ്പിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ആകെ പ്രവാസികളിൽ 19% ത്തോളം സ്ത്രീകളുണ്ട്. ഇവരിൽ 40% യൂറോപ്പ് അമേരിക്ക ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പോകുന്നത്. പ്രവാസ ജീവിതം നയിക്കുന്ന 72% വനിതകളും, ഡിഗ്രിയും അതിനു മുകളിലും വിദ്യാഭ്യാസം നേടിയവരാണ്. പുരുഷന്മാർക്കൊപ്പം സ്ത്രീകളും വിദേശത്ത് പോകുന്നതിൽ കോട്ടയം ജില്ലയാണ് മുന്നിൽ.കുറവ് മലപ്പുറം ജില്ല എന്നാണ് സർവ്വേ പറയുന്നത്.

കേരളത്തിൽ അഞ്ചിൽ ഒരു കുടുംബത്തിൽ സ്ത്രീകൾ ചുമതല വഹിക്കുന്നു.പുരുഷന്മാരുടെ പ്രവാസ ജീവിതമാണ് സ്ത്രീകളെ കുടുംബ ചുമതല ഏറ്റെടുക്കാൻ പ്രേരിപ്പിക്കുന്നത്. 83,774 സംരംഭങ്ങൾ കേരളത്തിൽ വനിതകളുടെ നിയന്ത്രണത്തിൽ മാത്രം പ്രവർത്തിക്കുന്നുണ്ടെന്ന് പ്രവാസികള്‍ക്കിടയില്‍ നടത്തിയ സർവ്വേ റിപ്പോർട്ടില്‍ പറയുന്നത്. ലോക കേരള സഭയിലെ ചടങ്ങിലാണ് സർവ്വെ റിപ്പോർട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker