വാട്ടർ പാർക്കിൽ തോക്കുധാരിയുടെ ആക്രമണം;യുഎസിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു
ന്യൂയോർക്ക്: യുഎസിൽ വീണ്ടും തോക്കുധാരിയുടെ ആക്രമണം. യുഎസിലെ മിഷിഗണിലെ കുട്ടികളുടെ വാട്ടർ പാർക്കിൽ തോക്കുധാരി നടത്തിയ വെടിവയ്പിൽ രണ്ട് കുട്ടികൾക്ക് ജീവൻ നഷ്ട്ടമായി. നിരവധി പേർക്ക് പരിക്കേറ്റു. റോച്ചസ്റ്റർ ഹിൽസിലെ ബ്രൂക്ക്‌ലാൻഡ്‌സ് പ്ലാസ സ്‌പ്ലാഷ് പാഡിൽ നടന്ന വെടിവയ്പിൽ പത്തിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ വീടിനുള്ളിൽ ഒളിച്ചിരുന്ന പ്രതിയെ തിരിച്ചറിഞ്ഞതായി ഓക്‌ലാൻഡ് കൗണ്ടി ഷെരീഫ് മൈക്കൽ ബൗച്ചാർഡ് പറഞ്ഞു.
ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ സ്പ്ലാഷ് പാഡിലെത്തിയ പ്രതി വാഹനത്തിൽ നിന്ന് ഇറങ്ങിയ ശേഷം വെടിയുതിർക്കുകയായിരുന്നുവെന്ന് ഓക്‌ലാൻഡ് പൊലീസ് ഓഫീസർ ഷെരീഫ് പറഞ്ഞു. 28 തവണ വെടിയുതിർത്ത പ്രതി പലതവണ തോക്ക് റീലോഡ് ചെയ്തുവെന്ന് ഷെരീഫ് പറഞ്ഞു.
വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. ആക്രമണം നടന്ന സ്ഥലം നിയന്ത്രണ വിധേയമാക്കിയതായി റോച്ചസ്റ്റർ ഹിൽസ് മേയർ ബ്രയാൻ കെ ബാർനെറ്റ് പറഞ്ഞു. 2024ൽ മാത്രം ഇതുവരെ 215ലധികം വെടിവയ്പ്പുകളാണ് അമേരിക്കയിൽ നടന്നത്.