തൊടുപുഴ: കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയില്‍ അടിമാലി മച്ചിപ്ലാവ് സ്‌കൂള്‍ പടിക്ക് സമീപം മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ മാങ്കുളം വേലിയാംപാറ സ്വദേശി ചേന്നോത്ത് രാജപ്പന്റെ ഭാര്യ കമല (52) ആണ് മരിച്ചത്.
ഓട്ടോയും മിനിലോറിയും ട്രാവലറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ചേന്നോത്ത് രാജപ്പന്‍, ഭാര്യ കമല, കൊച്ചു മകന്‍ അമ്പാടി എന്നിവര്‍ക്കും ഓട്ടോ ഡ്രൈവര്‍ ബിനുവിനും ഗുരുതരമായി പരിക്കേറ്റു. ട്രാവലര്‍ ഓടിച്ചിരുന്ന രാജകുമാരി സ്വദേശി ഷാല്‍ബിനും പരിക്കേറ്റു. വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് കമല മരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News