28.2 C
Kottayam
Friday, June 5, 2026

ഏകീകൃത കുര്‍ബാന;സര്‍ക്കുലര്‍ ചവറ്റുകുട്ടയിലെറിഞ്ഞും കത്തിച്ചും പ്രതിഷേധവുമായി വിശ്വാസികള്‍

Must read

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. അടുത്ത മാസം മൂന്ന് മുതല്‍ പള്ളികളില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന് നിര്‍ദേശിക്കുന്ന സര്‍ക്കുലര്‍ ഇന്ന് എല്ലാ പള്ളികളിലും വായിക്കാനായിരുന്നു നിര്‍ദേശം. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും ചേര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. എന്നാല്‍, ഇന്നു രാവിലെ മുതല്‍ പള്ളികളില്‍ വിശ്വാസികള്‍ സര്‍ക്കുലറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. അല്‍മായ മുന്നേറ്റത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.

സര്‍ക്കുലര്‍ ചവറ്റുകുട്ടയിലെറിഞ്ഞും കത്തിച്ചുമായിരുന്നു വിശ്വാസികളുടെ പ്രതിഷേധം. എളംകുളം ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ സര്‍ക്കുലര്‍ ചവറ്റുകുട്ടയിലെറിഞ്ഞ് പ്രതിഷേധിച്ചു. കുര്‍ബാനക്ക് ശേഷം പുറത്തിറങ്ങിയ വിശ്വാസികളാണ് സര്‍ക്കുലര്‍ ചവറ്റുകുട്ടയിലെറിഞ്ഞത്. എല്ലാ പള്ളികളിലും സര്‍ക്കുലര്‍ കത്തിക്കുമെന്നും വിമത വിഭാഗത്തിന്റെ പ്രഖ്യാപനമുണ്ട്. ഭൂരിഭാഗം പള്ളികളിലും സഭാ നേതൃത്വം നിര്‍ദേശിക്കുന്ന ഏകീകൃത കുര്‍ബാന ഇതുവരെ നടപ്പാക്കാനായിട്ടില്ല. തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ചേര്‍ന്ന സിനഡ് യോഗത്തിലും പ്രശ്‌ന പരിഹാരത്തിന് വഴി കണ്ടെത്തിയിട്ടില്ല.

അടുത്ത മാസം മൂന്ന് മുതല്‍ ഏകീകൃത കുര്‍ബാന നടത്താത്ത വൈദികരെ ഇനിയൊരു മുന്നറിയിപ്പ് ഇല്ലാതെ തന്നെ പുറത്താക്കും എന്നാണ് സര്‍ക്കുലര്‍. ഇതിനെതിരെ വലിയ പ്രതിഷേധമാണ് വിമത വിഭാഗം വൈദികരും വിശ്വാസികളും ഉയര്‍ത്തുന്നത്. പള്ളികളില്‍ ജനാഭിമുഖ കുര്‍ബാന മാത്രം, മാര്‍പ്പാപ്പയോടൊപ്പം തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയ ബാനറുമായാണ് വിശ്വാസികളുടെ പ്രതിഷധം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week