ഇന്‍ഡോര്‍:കുതിരയുടെ പുറത്ത് ബിജെപി പതാക വരച്ച സംഭവത്തില്‍ ബിജെപി എംപി മേനക ഗാന്ധിയുടെ സന്നദ്ധ സംഘടന പീപ്പിള്‍ ഫോര്‍ അനിമല്‍സ് (പിഎഫ്എ) ഇന്‍ഡോറിലെ സംയോഗിതഗഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നാണ് ആവശ്യം.
തിരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിച്ചേക്കുമെന്നാണ് വിവരം. കേന്ദ്രസര്‍ക്കാരിലെ പുതിയ മന്ത്രിമാരെ ജനങ്ങള്‍ക്കു പരിചയപ്പെടുത്താന്‍ 22 സംസ്ഥാനങ്ങളിലുടനീളം നടത്തുന്ന ജന്‍ ആശിര്‍വാദ് യാത്രയ്ക്കിടെയാണ് സംഭവം. മധ്യപ്രദേശിലെ ഇന്‍ഡോറിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച നടന്ന യാത്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് നയിച്ചത്.
ഈ യാത്രയിലാണ് കുതിരയുടെ പുറത്ത് ബിജെപി പതാക വരച്ചത്.മുന്‍ മുനിസിപ്പല്‍ അംഗം രാംദാസ് ഗാര്‍ഗാണ് കുതിരയെ വാടകയ്‌ക്കെടുത്തത്. ഓറഞ്ച്, പച്ച നിറങ്ങളില്‍ ചായം പൂശിയ കുതിരയുടെ പുറത്ത് ബിജെപി പതാക വരച്ചതിനു പുറമേ പാര്‍ട്ടിയുടെ പേരും എഴുതിയിരുന്നു.