FeaturedHome-bannerKeralaNews
തിരുവോണത്തിന് മദ്യവില്‍പനശാലകള്‍ തുറക്കില്ല
തിരുവനന്തപുരം:തിരുവോണ ദിനമായ ശനിയാഴ്ച സംസ്ഥാനത്തെ മദ്യവില്‍പനശാലകള്‍ തുറക്കില്ലെന്ന് എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു. ബവ്‌റിജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകള്‍ തുറക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ മറ്റു മദ്യവില്‍പനശാലകളില്‍ തിരക്ക് അനിയന്ത്രിതമാകാനും അതുവഴി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാനുമുള്ള സാധ്യത മുന്നില്‍ കണ്ടാണ് എക്‌സൈസ് തീരുമാനം. കഴിഞ്ഞ വര്‍ഷം തിരുവോണ ദിനത്തില്‍ ബാറുകള്‍ തുറക്കാന്‍ അനുവദിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News