നടന്‍ ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞിട്ട് ഒരു മാസം,താരത്തിന്റെ വധുവിനെ പരിചയപ്പെടുത്തി ശ്രീശാന്ത്; വധു ചില്ലറക്കാരിയല്ല
കൊച്ചി: ഓണക്കാലത്ത് മോളിവുഡിലെ ചൂടന്‍ ചര്‍ച്ചാവിഷയം നടന്‍ ബാലയുടെ രണ്ടാം വിവാഹമാണ്.അമൃതയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ദിവസം മുതല്‍ ഇതുസംബന്ധിച്ച ഗോസിപ്പുകളും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.തമിഴ് സിനിമയില്‍ കൂടി അരങ്ങേറ്റം കുറിച്ച് എല്ലാ മലയാളികള്‍ക്കും സുപരിചതനായ നടന്‍ ആണ് ബാല, 2003ലാണ് ബാല തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് തന്റെ അഞ്ചാമത്തെ ചിത്രത്തില്‍ കൂടി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നെ നിരവധി മലയാള ചിത്രങ്ങളുടെ ഭാഗമായിരുന്നു, ബാലയുടെ കരിയറില്‍ ഏഴോളം തമിഴ് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും മലയാളത്തില്‍ നാല്‍പതോളം ചിത്രത്തില്‍ ആണ് ബാല അഭിനയിച്ചിരിക്കുന്നത്, അത് കൊണ്ട് തന്നെ മലയാളികള്‍ ഏറെ നെഞ്ചിലേറ്റുന്ന താരം കൂടിയാണ് നടന്‍ ബാല, നടനിലുപരി സിനിമ സംവിധായകന്‍ കൂടിയാണ് താരം
2010ലാണ് ബാലയുടെ ആദ്യവിവാഹം നടക്കുന്നത് ഐഡിയ സ്റ്റാര്‍ സിംഗറില്‍ കൂടി താരമായ അമൃതയെ ആണ് താരം വിവാഹം കഴിച്ചത് ഇരുവര്‍ക്കും അവന്തിക എന്ന മകള്‍ 2012ലാണ് ജനിക്കുന്നത് എന്നാല്‍ 2019 ഇരുവരും വേര്‍പിരിയുകെയായിരുന്നു, മകള്‍ അവന്തിക അമ്മയോടൊപ്പം ആണ് താമസിക്കുന്നത്, കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ബാലയുടെ രണ്ടാം വിവാഹത്തെ പറ്റിയുള്ള വാര്‍ത്തകള്‍ ആണ്, നടന്‍ ബാല തന്നെയാണ് താന്‍ രണ്ടാമത് വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്ത് വിട്ടത്, സെപ്റ്റംബര്‍ 5നാണ് വിവാഹം എന്നായിരുന്നു ബാല പുറത്ത് വിട്ടത്
എന്നാല്‍ ഇപ്പോള്‍ ബാല അവസാനമായി പുറത്ത് വിട്ട വീഡിയോയോയില്‍ ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞു എന്നാണ് വ്യക്തമാകുന്നത്, ക്രിക്കറ്റ് താരം ശ്രീശാന്താണ് വീഡിയോയില്‍ കൂടി പരിചയപെടുത്തുന്നത്, ഗ്രേറ്റ് ഈവനിംഗ് വിത്ത് ബാല അണ്ണാ ആന്‍ഡ് വൈഫ് എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീശാന്ത് വീഡിയോ തുടങ്ങുന്നത്, തുടര്‍ന്ന് ശ്രീശാന്ത് തിരിച്ച് വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും ബാലയാണെന്ന് വീഡിയോയില്‍ പറയുന്നുണ്ട്, കൂടാതെ വീഡിയോയുടെ അവസാനം ഇരുവരും സൈക്കിളും പിടിച്ച് നില്‍ക്കുന്ന വീഡിയോയും പങ്ക് വെച്ചിട്ടുണ്ട്, കൂടാതെ നടന്‍ കുഞ്ചാക്കോ ബോബനൊപ്പമുള്ള ഇരുവരുടെയും ചിത്രവും പങ്ക് വെച്ചിട്ടുണ്ട്, നേരത്തെ ഫഹദ് ഫാസിലിനോടൊപ്പം ഇരുവരും നില്‍ക്കുന്ന ചിത്രവും ബാല പങ്ക് വെച്ചിരുന്നു
കഴിഞ്ഞ ദിവസം ബാലയും പുതിയ വധുവും ചേര്‍ന്ന് ബാഡ്മിന്റണ്‍ കളിക്കുന്ന വീഡിയോ പങ്ക് വെച്ചിരുന്നു,അവിടെനിന്നുള്ള ചിത്രങ്ങള്‍ ആണ് ശ്രീശാന്തിനോടൊപ്പം ഉള്ള വീഡിയോയില്‍ നടന്‍ കുഞ്ചാക്കോ ബോബനൊപ്പം ഇരുവരും നില്‍ക്കുന്ന ചിത്രം പങ്ക് വെച്ചിരിക്കുന്നത്, കഴിഞ്ഞ ദിവസം വധുവിന്റെ പേര് ചായം കൊണ്ട് എഴുതി ബാല കാണിച്ചത് ബാല വി എലു ട്രൂ ലവ് എന്നായിരുന്നു, ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ബാലയുടെ കൂടെ നില്‍ക്കുന്നത് എലിസബത്ത് ഉദയന്‍ ആണ് എന്ന് വ്യക്തമായിട്ടുണ്ട്, എലിസബത്ത് ഒരു ഡോക്ടര്‍ കൂടിയാണ്, ഇപ്പോള്‍ ശ്രീശാന്ത് വ്യക്തമാക്കിയ സ്ഥിതിക്ക് വിവാഹം കഴിഞ്ഞു എന്ന് തന്നെ ഉറപ്പിക്കാവുന്നതാണ്, സെപ്റ്റംബര്‍ അഞ്ചിന് ചടങ്ങുകളും റിസെപ്ഷനും നടത്തുമെന്നുമാണ് പുറത്ത് വരുന്ന റിപോര്‍ട്ടുകള്‍