24.5 C
Kottayam
Friday, June 5, 2026

തെരഞ്ഞെടുപ്പ് കമ്മീഷനെ പേടിച്ച് ബിരിയാണി വിതരണം നിര്‍ത്തി! ഹോട്ടല്‍ ഉടമകള്‍ക്ക് വന്‍ നഷ്ടം

Must read

ചെന്നൈ: തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് അടുത്താല്‍ പ്രചാരണ സമയത്ത് ഏറ്റവും കൂടുതല്‍ കാണുന്ന ഒന്നാണ് ബിരിയാണി. നല്ല ഒന്നാന്തരം ബിരിയാണി വിളമ്പുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെല്ലാം ആവേശമായിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോഴും സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ വേളയിലും ബിരിയാണിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

എന്നാല്‍, ഇത്തവണ തമിഴ്നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള ബിരിയാണി ഓര്‍ഡറുകള്‍ വളരെ കുറവാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഭക്ഷണത്തിനുള്‍പ്പെടെ സ്ഥാനാര്‍ത്ഥികള്‍ വിനിയോഗിക്കുന്ന ചെലവ് കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തവണ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

ഏകദേശം 20 ലേറെ വര്‍ഷം മുമ്പാണ് തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബിരിയാണി നല്‍കുന്ന രീതി ആരംഭിച്ചത്. പ്രവര്‍ത്തകര്‍ക്ക് സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നതിനുള്ള മീറ്റിംഗുകളില്‍ നിന്ന് തുടങ്ങും. ചില സ്ഥാനാര്‍ത്ഥികളാകട്ടെ ബിരിയാണി പൊതികള്‍ വിതരണം ചെയ്യുകയും ചെയ്യും. പൊരിവെയിലത്ത് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്ന പ്രവര്‍ത്തകര്‍ക്ക് ഉച്ചഭക്ഷണം പ്രധാനമായും ബിരിയാണിയായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ബിരിയാണി പൊതികളുടെ വില്പനയില്‍ പ്രകടമായ ഇടിവുണ്ടായെന്ന് ഹോട്ടലുടമകള്‍ പറയുന്നു. സാധാരണ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ ബിരിയാണിക്ക് ആവശ്യക്കാരുണ്ടായിരുന്നു.

- Advertisement -

നൂറിലധികം ബിരിയാണി പൊതികള്‍ക്ക് ഓര്‍ഡര്‍ ചെയ്താല്‍ വിവരങ്ങള്‍ നല്‍കാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയതായി കടയുടമകള്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് ചെലവ് കൂടുമെന്ന് ഭയന്ന് സ്ഥാനാര്‍ത്ഥികളും പരമാവധി നിയന്ത്രണങ്ങളില്‍ ശ്രദ്ധിക്കുന്നുണ്ട്.

- Advertisement -

മുന്‍ തിരഞ്ഞെടുപ്പുകളില്‍ പ്രതിദിനം 800 മുതല്‍ 1,000 വരെ ചിക്കന്‍ ബിരിയാണി പൊതികള്‍ ഓര്‍ഡര്‍ ലഭിച്ചിരുന്ന ഹോട്ടലുകള്‍ വരെ തമിഴ്‌നാട്ടിലുണ്ട്. ഇപ്പോള്‍ പ്രാചരണത്തിനിടെ ഏതെങ്കിലും ഒരു പ്രവര്‍ത്തകന്റെ വീട്ടില്‍ തന്നെ ലളിതമായ രീതിയില്‍ മറ്റുള്ളവര്‍ക്കുള്ള ഭക്ഷണം ഏര്‍പ്പാടാക്കുന്ന രീതിയാണ് ചില പാര്‍ട്ടികള്‍ അവലംബിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week