ആണ്‍ സുഹൃത്തുമായി അടുപ്പം; 15 വയസുകാരിയെ സഹോദരന്‍ വെട്ടിക്കൊന്നു

ലക്നൗ: ഉത്തര്‍പ്രദേശില്‍ 15 വയസുള്ള സഹോദരിയെ 17കാരന്‍ വെട്ടിക്കൊന്നു. പെണ്‍കുട്ടിക്ക് ആണ്‍സുഹൃത്തുമായുള്ള അടുപ്പത്തിന്റെ പേരിലാണ് കൊലപാതകം.

പെണ്‍കുട്ടി ഇഷ്ടത്തില്‍ നിന്ന് പിന്മാറാത്തതാണ് പ്രകോപനത്തിന് കാരണം. ഫറൂക്കാബാദിലാണ് സംഭവം. സഹോദരിയുമായി വാക്കേറ്റമുണ്ടാകുകയും കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.

സംഭവത്തില്‍ പോലീസ് കേസ് എടുത്തു. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോഴാണ് സഹോദരന്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News