28.9 C
Kottayam
Friday, May 17, 2024

ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലില്‍

Must read

ബംഗളൂരു: മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലില്‍. വ്യാഴാഴ്ച രാത്രി കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് ബിനീഷിനെ ഇവിടേക്കു മാറ്റിയത്.

അടുത്ത ബുധനാഴ്ച ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. 14 ദിവസത്തേക്കാണ് ബിനീഷിനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദും ഈ ജയിലിലാണുള്ളത്.

അതേസമയം, ബിനീഷുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ നാല് പേര്‍ക്ക് ഇഡി നോട്ടീസ് അയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week