FeaturedNews

ബിഹാറില്‍ എന്‍.ഡി.എ യോഗം ഇന്ന്; മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ലെന്ന് നിതീഷ് കുമാര്‍

പാറ്റ്‌ന: ബിഹാറില്‍ എന്‍.ഡി.എ യോഗം ഇന്ന്. യോഗത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും. മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് തന്നെയെന്നാണ് ബിജെപി വൃത്തങ്ങളുടെ തീരുമാനം. അവകാശവാദം ഉന്നയിക്കില്ലെന്നും തീരുമാനം എന്‍ഡിഎയുടേതാണെന്നുമാണ് നിതീഷ് കുമാറിന്റെ നിലപാട്.

ബിജെപി, ജെഡിയു, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കും. വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തിന് നിതീഷ് കുമാര്‍ അവകാശവാദം ഉന്നയിക്കാത്തത്.

അതേസമയം, ആഭ്യന്തരം, ധനം, വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ബിജെപി സ്വന്തമാക്കുമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker