നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെ.ബി ഗണേഷ്‌കുമാറിന്റെ പി.എക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന് പോലീസ്

കാസര്‍കോട്: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പോലീസ്. കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് കോടതിയിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ വന്‍ ഗൂഢാലോചന നടന്നു. കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പിഎ പ്രദീപ് കുമാര്‍ ആണ് ഭീഷണിപ്പെടുത്തിയതെന്നും പോലീസ് കോടതിയെ അറിയിച്ചു.

പ്രത്യേക ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് എംഎല്‍എയുടെ പിഎ സാക്ഷിയെ ഭീഷണിപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. തമിഴ്നാട്ടില്‍ നിന്നാണ് നമ്പര്‍ സംഘടിപ്പിച്ചത്. ജനുവരി 28ന് പത്തനാപുരത്തു നിന്നാണ് ഭീഷണിപ്പെടുത്തിയത്. ഉന്നതര്‍ ഇടപ്പെട്ട് ഗൂഢാലോചന നടന്നുവെന്നും പോലീസ് കോടതിയെ അറിയിച്ചു.

കേസിലെ സാക്ഷിയായ കോട്ടിക്കുളം സ്വദേശിയായ വിപിന്‍ലാലാണ് ഭീഷണിയുണ്ടെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ വിളിച്ച മൊബൈല്‍ ഫോണിന്റെ സിം എടുത്തത് തിരുനെല്‍വേലിയില്‍ നിന്നാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News