EntertainmentKeralaNews

പനിയ്ക്കുശേഷമുള്ള ആരോഗ്യനില,വീഡിയോയുമായി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം:നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ആശുപത്രിയിൽ. എച്ച്1 എൻ1 ബാധിച്ച് ചികിത്സയിലായിരുന്നു. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് അസുഖ വിവരം ഭാഗ്യലക്ഷ്മി അറിയിച്ചത്. ഇപ്പോഴിതാ തന്റെ അസുഖ വിവരം ആഘോഷമാക്കിയതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യ ലക്ഷ്മി. തന്റെ അസുഖത്തെ ചില മാധ്യമങ്ങൾ ആഘോഷമാക്കി എന്ന് പറഞ്ഞാണ് ഭാഗ്യലക്ഷ്മി സംസാരിച്ചത്. 

‘വളരെ മോശം അവസ്ഥയിലാണ്. എല്ലാവരും സുരക്ഷിതരാതി ഇരിക്കണം’ എന്ന് കുറിച്ച് ഭാഗ്യലക്ഷ്മി ആദ്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നിരവധി പേരാണ് ഇത് വർത്തയാക്കിയത്.

https://www.instagram.com/p/CtwyrI_BSh8/

പിന്നാലെ തന്റെ അസുഖം ഭേദമായി എന്ന് അറിയിച്ച് വീഡിയോയും ഭാഗ്യ ലക്ഷ്മി പങ്കുവെയ്ക്കുകയായിരുന്നു. ”കേരളം മുഴുവൻ പനിച്ച് വിറയ്ക്കുന്ന കാഴ്ചയല്ലേ ഇപ്പോൾ. എല്ലാവരും ഒന്ന് സൂക്ഷിച്ച് ഇരിക്കട്ടെ എന്ന് കരുതിയാണ് ഞാൻ അങ്ങനൊരു പോസ്റ്റ് ഇട്ടത്. എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

‘അതിനെ ‘അയ്യോ ആർക്കും ഇങ്ങനൊരു മഹാരോഗം വരല്ലേ’ എന്ന് പറഞ്ഞ് ചിലർ വാർത്തയാക്കി. എനിക്കിപ്പോ അസുഖം ഒന്നുമില്ല. മാറി. കുളിച്ചു. ആളുകൾക്ക് ഒരു അവബോധം എന്ന് ഉണ്ടാക്കാൻ വേണ്ടി ഇട്ടത്” എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. അതേസമയം, കഴിഞ്ഞ ദിവസം നടി രചന നാരായണൻകുട്ടിയും പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

https://www.instagram.com/p/Ct04WZUpoQW/
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button