26.2 C
Kottayam
Friday, June 5, 2026

സിരീയൽ താരം ശിൽപയുടെ മരണത്തിൽ വിചാരണ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

Must read

തിരുവനന്തപുരം: ടിവി സിരീയൽ താരം ശിൽപയുടെ മരണത്തിൽ വിചാരണ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. നിസാര വകുപ്പുകൾ മാത്രം ചുമത്തിയ കുറ്റപത്രത്തിന്മേൽ വിചാരണ അനുവദിക്കരുതെന്ന ശിൽപയുടെ അച്ഛന്‍റെ ഹർജിയിലാണ് കോടതി ഇടപെടൽ. 2015 ജൂലൈയിൽ നടന്ന മരണത്തിൽ ശിൽപയുടെ സുഹൃത്ത് ലിജിനാണ് പ്രതി.

തിരുവനന്തപുരം മരുതംകടവ് പാലത്തിന് സമീപമാണ് ശില്പയെ മരിച്ച നിലയിൽ കാണുന്നത്. കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ശില്പയുടെ മൃതദേഹമാണ്  പിന്നീട് അർദ്ധ രാത്രയിൽ കുടുംബം കണ്ടത്.

പിന്നാലെ ശിൽപയുടെ സുഹൃത്ത് ലിജിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ഗുരുതര വകുപ്പുകൾ ചുമത്തി ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷണം മുന്നോട്ട് പോയെങ്കിലും തുടരന്വേഷണത്തിൽ  പ്രധാന വകുപ്പുകൾ ഒഴിവാക്കി, ആത്മഹത്യ പ്രേരണ കുറ്റം മാത്രം ചുമത്തി.

ശേഷം തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം നൽകുകയും ചെയ്തു. വിചാരണ തുടങ്ങാനിരിക്കെ ആണ് അന്വേഷണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി ശിൽപയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചിത്. തുടർന്നാണ് ഹർജി പരിഗണിച്ച ഹൈകോടതി വിചാരണ നടപടികൾ സ്റ്റേ ചെയ്തത്.

- Advertisement -

ശില്പ അഭിനയിച്ച സീരിയിൽ ഫോട്ടോഗ്രാഫറായിരുന്നു ലിജിൻ. അടുത്ത സൗഹൃദത്തിലായിരുന്ന ഇരുവരും തമ്മിൽ പിന്നീട് പ്രശ്നങ്ങൾ തുടങ്ങി. മരുതുംകുഴി പാലത്തിൽ ശില്പയെ അവസാനമായി കാണുമ്പോൾ ലിജിൻ ഒപ്പമുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ മൊഴി നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week