തിരുവനന്തപുരം: സംസ്ഥാനത്തെ ബീവറേജ് ഷോപ്പുകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളില്‍ ഔട്ട്ലറ്റുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചാല്‍ ഉടന്‍ സംസ്ഥാനത്ത് ഔട്ട്ലറ്റുകള്‍ തുറക്കും. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ നാളെ അവസാനിരിക്കെയാണ് മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ ഏത്തിയത്.
ഏപ്രില്‍ 26നാണ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍ അടച്ചത്. ഔട്ട്ലെറ്റുകള്‍ അടച്ചതിലൂടെ 1700 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സര്‍ക്കാര്‍ കണക്ക്. എക്‌സൈസ് വകുപ്പ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.
ഔട്ട്ലെറ്റുകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നു കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. വൈകുന്നേരത്തോടെ തീരുമാനം ഉണ്ടാകുമെന്ന് എക്‌സൈസ് മന്ത്രിയുടെ ഓഫീസ് പറഞ്ഞു.
ഔട്ട്ലെറ്റുകള്‍ തുറക്കുമ്പോള്‍ തിരക്ക് ഒഴിവാക്കുന്നതിനെക്കുറിച്ച് കമ്പനി സെക്രട്ടറി തൊഴിലാളി സംഘടനകളുടെ അഭിപ്രായം തേടി. തിരക്കു കുറയ്ക്കാന്‍ ആപ്പ് ഉപയോഗിക്കുകയോ പൊലീസ് സേവനം തേടുകയോ ചെയ്യണമെന്ന് തൊഴിലാളി സംഘടനകള്‍ അഭിപ്രായപ്പെട്ടു.