28.9 C
Kottayam
Wednesday, May 15, 2024

കൊവിഡ് ഭീതിയില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് അടച്ചു; മദ്യ വാങ്ങാന്‍ എത്തിയവര്‍ ആശങ്കയില്‍

Must read

കാസര്‍കോട്: കാസര്‍കോട് വെള്ളരിക്കുണ്ടിലെ ബെവ്‌കോ ഔട്ട്ലെറ്റ് അടച്ചു. കൊവിഡ് സ്ഥിരീകരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഇവിടെ എത്തിയിരുന്നു എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഔട്ട്ലെറ്റ് അടച്ചത്. ജീവനക്കാരോട് നിരീക്ഷണത്തില്‍പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാന്‍ എത്തിയവരും ആശങ്കയിലാണ്. കാഞ്ഞങ്ങാട്ട് മൂന്ന് എക്‌സൈസ് ഓഫീസുകളും അടച്ചു.

അതിനിടെ കുമ്പള പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 20 പോലീസുകാര്‍ ക്വാറന്റൈനിലായി. കാസര്‍കോട് രോഗവ്യാപനം കൂടുതലുള്ള മേഖലയാണ് കുമ്പള. ഇന്നലെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 47പേരില്‍ 41 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധിതരായത്.

കാസര്‍കോട് നഗരസഭയില്‍ മാത്രം 10 പേര്‍ക്കാണ് രോഗം ബാധിച്ചത്. കാസര്‍കോട്, കുമ്പള മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ ജില്ലയിലെ ക്ലസ്റ്ററുകളില്‍ രോഗബാധിതര്‍ കൂടുകയാണ്. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കുമ്പള പഞ്ചായത്തില്‍ 24 മുതല്‍ 15 ദിവസം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week