‘ബെവ് ക്യൂ’ ആപ്പ് പ്ലേ സ്റ്റോറില്‍,എസ്.എം.എസിലൂടെയും മദ്യത്തിനുള്ള ടോക്കണെടുക്കാം

കൊച്ചി :സംസ്ഥാനത്തെ മദ്യപാനികളുടെ ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മദ്യം വാങ്ങുന്നതിനുള്ള ടോക്കണ്‍ ലഭിയ്ക്കുന്നതിനായി ബിവറേജസ് കോര്‍പറേഷന്‍ നടപ്പിലാക്കിയ വെര്‍ച്വല്‍ ക്യൂ അപ്ലിക്കേഷനായ ബെവ് ക്യു പ്ലേ സ്റ്റോറില്‍ ലഭ്യമായി. രാത്രി എട്ടു മണിയോടെ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകുമെന്നാണ് അറിയിച്ചിരുന്നതെങ്കില്‍ ഗൂഗിളിന്റെ വെരിഫിക്കേഷന്‍ നടപടികള്‍ വൈകിയതിനാല്‍ രാത്രി 11 മണിയോടെയാണ് ലഭ്യമായത്.

ഇതിന് മുന്നോടിയായി ട്രയല്‍ റണ്ണിനായി ആപ്പ് നിര്‍മ്മാണ കമ്പനിയായ ഫയര്‍ കോഡ് പുറത്തിറക്കിയ ബീറ്റാ വെര്‍ഷന്‍ ഉപയോഗിച്ചവര്‍ക്ക് ടോക്കണുകള്‍ ലഭിച്ചു.എസ്.എം.എസ്.വഴിയുള്ള ബുക്കിംഗ് ആരംഭിച്ചതായി ഫെയര്‍ കോഡ് സി.ടി.ഒ രജിത് രാമചന്ദ്രന്‍ അറിയിച്ചു.രാവിലെ ആറുമണി വരെ വ്യാഴാഴ്ചത്തേക്കുള്ള ടോക്കണുകള്‍ ബുക്കു ചെയ്യാം.പ്ലേ സ്റ്റോറിലെത്തി മിനിട്ടുകള്‍ക്കുള്ളില്‍ പതിനായിരത്തിലധികം ഡൗണ്‍ ലോഡുകളാണ് നടന്നത്.

എസ് എംഎസില്‍ ചിലര്‍ക്ക് മറുപടി ലഭിക്കാത്തത് കുറഞ്ഞ സമയം കൂടുതല്‍ പേര്‍ എത്തിയത് കൊണ്ടാണ്. നാളെ വിതരണം ഈ ബുക്കിംഗില്‍ തുടങ്ങാം. പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ ചിലസമയത്ത് ചിലര്‍ക്ക് ആപ്പ് വിസിബിള്‍ ആയേക്കില്ല. ബീറ്റ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്താല്‍ ആപ്പ് ലഭ്യമാകുമെന്നും ഫെയര്‍കോഡ് സിടിഒ രജിത് രാമചന്ദ്രന്‍ അറിയിച്ചു. ട്രയല്‍ റണ്‍ സമയത്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ക്കും ഇപ്പോള്‍ ബുക്ക് ചെയ്യാം. ബീറ്റ വേര്‍ഷന്‍ വഴിയും എസ്എംഎസ് വഴിയുമുള്ള ബുക്കിംഗ് 75,000 പിന്നിട്ടതായും ഫെയര്‍കോഡ് അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News