തൃശ്ശൂര്‍:ചേലക്കര രഘുവധ കേസിലെ മുഖ്യപ്രതികളായ മൂന്നുപേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. തൃശൂര്‍ ഇളനാട് സ്വദേശി പ്രസാദ്, കണ്ണമ്പ്ര സ്വദേശി മുഹമ്മദാലി, പെരിങ്ങോട്ട് കുറിശ്ശി സ്വദേശി രാജേന്ദ്രന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ലഭിച്ചത്. കേസിലെ ഏഴാം പ്രതിക്ക് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. ഹാജരാകാത്ത മൂന്ന് പ്രതികള്‍ക്കായി കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.
സ്വര്‍ണ്ണ കള്ളക്കടത്ത് നടത്താനായി രഘുവരന്റെ വാഹനം തട്ടിയെടുക്കാനാണ് പ്രതികള്‍ കൊല നടത്തിയതെന്നാണ് കേസ്. വിനോദയാത്രയ്‌ക്കെന്ന പേരില്‍ ടാക്‌സി വിളിച്ച് വരുത്തിയായിരുന്നു കൊലപാതകം. കോങ്ങോട്ടുപാടത്തെ വിജനമായ സ്ഥലത്ത് വച്ച് കൊല നടത്തി മൃതദേഹം തിരുനെല്ലായ് പുഴയില്‍ ഉപേക്ഷിച്ച് സംഘം വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ വാഹനം വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കോയമ്പത്തൂരില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ പിന്നീട് പൊലീസ് വാഹനം കണ്ടെത്തുകയായിരുന്നു.