23.2 C
Kottayam
Tuesday, March 19, 2024

‘ബെവ് ക്യൂ’ റെഡി,ആപ്പിലൂടെ മദ്യം വാങ്ങുന്നതെങ്ങിനെ?എസ്.എം.എസ് അയച്ചു മദ്യം വാങ്ങുന്നതും പരിശീലിയ്ക്കാം

Must read

തിരുവനന്തപുരം:കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിട്ടുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് വിദേശമദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വെര്‍ച്വല്‍ ക്യൂ മാനേജ്മെന്റ് സംവിധാനത്തിലൂടെ മാത്രം ആയിരിക്കും സംസ്ഥാനത്ത് ഉപഭോക്താക്കള്‍ക്ക് മദ്യം ലഭ്യമാക്കുക.

വെര്‍ച്വല്‍ ക്യൂ മാനേജ്മെന്റ് സിസ്റ്റത്തിലൂടെ മദ്യവിപണനം നടത്തുന്നതിന് കോര്‍പ്പറേഷന്റെ കീഴിലുളള 265 ഉം കണ്‍സ്യൂമര്‍ഫെഡിന്റെ കീഴിലുളള 36 ഉം ചില്ലറവില്‍പ്പനശാലകളും കൂടാതെ 576 ബാര്‍ഹോട്ടലുകളും 291 ബിയര്‍വൈന്‍ പാര്‍ലറുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ജില്ല തിരിച്ചുളള കണക്ക് കോര്‍പ്പറേഷന്റെ ംലയശെലേ ല്‍ ലഭ്യമാണ് (www.ksbc.kerala.gov.in).ബാര്‍ഹോട്ടലുകളില്‍ നിന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നും മദ്യം പാഴ്സല്‍ (sealed bottle) ആയി മാത്രമാണ് ലഭ്യമാക്കുക. ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നും ബിയറും വൈനും മാത്രമേ ലഭിക്കുകയുളളൂ.

സര്‍ക്കാര്‍ ദിവസേന നിര്‍ദ്ദേശിക്കുന്ന ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ ഒഴികെയുളള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില്ലറവില്‍പ്പനശാലകള്‍ /ബാര്‍ ഹോട്ടലുകള്‍/ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ ഏന്നിവ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ടോക്കണ്‍ ബുക്ക് ചെയ്തതിനു ശേഷം കിട്ടിയ outlet ഉള്‍പ്പെടുന്ന പ്രദേശം മദ്യം വാങ്ങുന്നതിന് മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍ containment/red zone ആയി പ്രഖ്യാപിച്ചതിന്റെ വെളിച്ചത്തില്‍ മദ്യം വാങ്ങാന്‍ സാധിക്കാതെ വന്നാല്‍ ഉപഭോക്താവ് വീണ്ടും മദ്യം വാങ്ങുന്നതിന് പുതിയ ടോക്കണ്‍ എടുക്കേണ്ടതാണ്.

വെര്‍ച്വല്‍ ക്യൂ മാനേജ്മെന്റ് സംവിധാനം മുന്‍കൂട്ടി ടോക്കണ്‍ ബുക്ക് ചെയ്യുന്നതിന് മാത്രമാണ്. ഉപഭോക്താക്കള്‍ ടോക്കണില്‍ പറയുന്ന സമയത്ത് നിശ്ചയിച്ചിട്ടുളള വില്‍പ്പനശാലകളില്‍ കോവിഡ് 19 നിബന്ധനകള്‍ പാലിച്ചും (സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും എന്നിവ) തിരിച്ചറിയല്‍ രേഖയും ടോക്കണ്‍ ബുക്ക് ചെയ്ത നമ്പര്‍ ഉളള മൊബൈലും സഹിതം ഹാജരായി വില്‍പ്പനകേന്ദ്രത്തില്‍ പണം ഒടുക്കി മദ്യം വാങ്ങേണ്ടതാണ്.ഓണ്‍ലൈനായി പണം ഒടുക്കുവാന്‍ വെര്‍ച്വല്‍ ക്യൂ മാനേജ്മെന്റ് സംവിധാനത്തില്‍ സാധ്യമല്ല.


ഇതിലേയ്ക്കായി സജ്ജമാക്കിയിരിക്കുന്ന മൊബൈല്‍ ആപ്ളിക്കേഷന്‍ ആയ BevQ ഉപയോഗിക്കുന്നത് താഴെ പറയും പ്രകാരം ചെയ്യുക.

(A) സ്മാര്‍ട്ട് ഫോണ്‍ വഴി ബുക്ക് ചെയ്യുന്നതിന്

1. ഗൂഗിള്‍ പ്ളേ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആല്ഝ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

2. ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം പേര്, മൊബൈല്‍ നമ്പര്‍, ബുക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ പിന്‍കോഡ് എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യുക.

3. നിങ്ങളുടെ മൊബൈല്‍ നമ്പറിലേയക്ക് വന്ന കോഡ് ഉപയോഗിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുക.

4. നിങ്ങളുടെ ഇഷ്ടാനുസരണം ലിക്കര്‍/ബിയര്‍ & വൈന്‍ തിരഞ്ഞെടുത്ത ശേഷം ടൈം സ്ളോട്ട് ബുക്ക് ചെയ്യുക എന്ന ബട്ടണ്‍ അമര്‍ത്തുക.

5. ബുക്കിംഗ് വിജയകരമായാല്‍ QR കോഡ്, ടോക്കണ്‍ നമ്പര്‍, ഔട്ട്ലെറ്റിന്റെ വിശദാംശം, സമയക്രമം എന്നിവ നിങ്ങളുടെ മൊബൈല്‍ സ്‌ക്രീനില്‍ കാണുവാന്‍ കഴിയും.

6) ലഭിച്ച ടോക്കണ്‍ സഹിതം ഫോണുമായി എത്തിയാല്‍ ഔട്ട്ലെറ്റിലെ വരിയില്‍ നിങ്ങളുടെ സ്ഥാനം ഉറപ്പിക്കാം.

(B) ഫീച്ചര്‍ ഫോണ്‍ വഴി ബുക്ക് ചെയ്യുന്നതിന്

ഫീച്ചര്‍ ഫോണ്‍ വഴി SMS സംവിധാനത്തിലൂടെ താഴെ പറയും പ്രകാരം ചെയ്യുക.

SMS മുഖേന ടോക്കണ്‍ ബുക്ക് ചെയ്യാവുന്നതാണ്.

ലിക്വര്‍ (Liquor) ആവശ്യമുളളവര്‍
1.
എന്ന ഫോര്‍മാറ്റും
ബിയര്‍ /വൈന്‍ (Beer& Wine) ആവശ്യമുളളവര്‍
2.>
എന്ന ഫോര്‍മാറ്റും
ടൈപ്പ് ചെയ്ത ശേഷം 8943389433 എന്ന നമ്പറിലേക്ക് അയയ്ക്കുക.

3.SMS ന് മറുപടിയായി BEVCOQ എന്ന സെന്റര്‍ ഐഡിയില്‍ നിന്നും
4.നിങ്ങളുടെ ഫോണിലേയ്ക്ക് ബുക്കിംഗ് ഉറപ്പുവരുത്തുന്ന മെസേജ്
വരുന്നതായിരിക്കും. അതില്‍ പറഞ്ഞിരിക്കുന്ന സമയത്തിന് എത്തിച്ചേര്‍ന്ന് വരിയില്‍ സ്ഥാനം ഉറപ്പിക്കാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week