രാജ്യത്തെ മികച്ച മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, പിണറായി മുന്നാം സ്ഥാനത്ത്; ഇന്ത്യാ ടുഡെ സര്‍വേ ഫലം പ്രഖ്യാപിച്ചു

ചെന്നൈ: രാജ്യത്തെ മികച്ച മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡെ നടത്തിയ ‘മൂഡ് ഓഫ് നേഷന്‍’ സര്‍വേയിലാണ് എം.കെ. സ്റ്റാലിനെ ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

42 ശതമാനം പേരാണ് എം.കെ. സ്റ്റാലിനെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കാണ് രണ്ടാം സ്ഥാനത്ത്. മുന്നാം സ്ഥാനത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. 35 ശതമാനം പേരാണ് പിണറായി വിജയന് വോട്ട് ചെയ്തത്. 38 ശതമാനമാണ് നവീന്‍ പട്നായിക്കിന് ലഭിച്ചത്. അതാത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് സര്‍വേ തയ്യാറാക്കിയിരിക്കുന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മ എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഏഴാം സ്ഥാനത്തുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News