ക്യൂവില്‍ പോലും നില്‍ക്കാതെ വാക്സിനേഷന്‍ സെന്ററിലെ ഗ്രില്ലിനിടയിലൂടെ വാക്സിന്‍ സ്വീകരിക്കുന്നയാളുടെ വീഡിയോ വൈറല്‍
രാജ്യത്തുടനീളം പ്രതിരോധകുത്തിവയ്പ് തുടരുമ്പോള്‍ അത് ലഭിക്കാനായി പലയിടത്തും നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. എന്നാല്‍ അതിനിടെ ക്യൂവില്‍ പോലും നില്‍ക്കാതെ വാക്സിന്‍ സ്വീകരിക്കുന്നയാളുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
വാക്സിനേഷന്‍ സെന്ററിലെ ഗ്രില്ലിനിടയിലൂടെയാണ് ഇയാള്‍ വാക്സിന്‍ സ്വീകരിക്കുന്നത്. അരുണ്‍ ത്യാഗി എന്നയാളാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. പതിനഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രണ്ട് മതിലുകള്‍ക്കിടയിലൂടെ കയറി നില്‍ക്കുന്ന ഇയാള്‍ക്ക് വാക്സിനേഷന്‍ സെന്ററിന്റെ ഗ്രില്ലിനിടയിലൂടെ നഴ്സ് വാക്സിന്‍ നല്‍കുന്നത് കാണാം.
എന്നാല്‍ അതേസമയം തന്നെ വാക്സിന്‍ സ്വീകരിക്കാന്‍ എത്തിയ ആളുകളുടെ നീണ്ട നിരയും വാക്സിനേഷന്‍ സെന്ററിന് മുന്നിലുണ്ട്. വീഡിയോ അപ് ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് ഷെയര്‍ ചെയ്തത്. നിരവധി രസകരമായ കമന്റുകളും പോസ്റ്റിനടിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.