24.7 C
Kottayam
Friday, May 17, 2024

വ്യക്തിഗതവായ്പകള്‍ക്ക് മുമ്പ് ശ്രദ്ധിയ്ക്കുക,പലിശനിരക്ക് കുത്തനെ കൂടുന്നു

Must read

മുംബൈ:റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് അര ശതമാനം വർധിപ്പിച്ച് 5.9 ശതമാനമാക്കിയതോടെ എന്തിനും ഏതിനും പേഴ്സണൽ വായ്പ എടുക്കുന്നവർ അൽപ്പം കരുതലെടുക്കുന്നത് നല്ലതാണ്. ആർബിഐ നിരക്കുയർത്തിയത് ഭവന, വാഹന, ബിസിനസ് വായ്പകളെ എല്ലാം ബാധിക്കുമെങ്കിലും പേഴ്സണൽ വായ്കളുടെ പലിശ നിരക്ക് വർധന നേരിട്ട് അരശതമാനം ആയിരിക്കും. 

സാധാരണ റിസർവ് ബാങ്ക് പുതിയ നിരക്ക് പ്രഖ്യാപിക്കുമ്പാൾ തന്നെ വർധന നിലവിലുള്ള വായ്പകളിലും പുതിയ വായ്പകളിലും പ്രതിഫലിക്കും. ഇത്തവണയും ഈ നിരക്ക്  വർധന ഉടൻ തന്നെ പ്രതീക്ഷിക്കാമെന്നാണ് ബാങ്കിങ് രംഗത്തുളളവർ പറയുന്നത്. പക്ഷേ ഇത്തരം വായ്പകളിൽ ഇടപാടുകാരന്റെ വായ്പാ തിരിച്ചടവ് ശേഷി, ബാങ്കുകൾ തമ്മിലുള്ള് മൽസരം ഉൾപ്പടെയുള്ള പല കാര്യങ്ങൾ കണക്കിലെടുത്താണ് ബാങ്കുകൾ പലിശ നിരക്ക് നിശ്ചയിക്കുന്നത്.

എന്നാൽ വ്യക്തിഗത വായ്പകളുടെ സ്ഥിതി ഇതല്ല. റിസർവ് ബാങ്ക് വർധിപ്പിക്കുന്ന നിരക്ക് അങ്ങനെ തന്നെ ഇത്തരം വായ്പകളിൽ നിന്ന് ഈടാക്കുകയാണ് പതിവ്. അതായത് വ്യക്തിഗത വായ്പയിലെ നിലവിലെ പലിശ നിരക്ക് എത്രയാണോ അത് അര ശതമാനം തന്നെ വർധിക്കുമെന്ന് ഫെഡറൽ ബാങ്കിന്റെ മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ കെ എ ബാബു അറിയിച്ചു. റീട്ടെയ്ൽ വായ്പകളും, മുൻകൂട്ടി അനുമതി ലഭിച്ച പ്രീഅപ്പ്രൂവ്ഡ് വായ്പകളും ഇപ്പോൾ വളരെ പ്രചാരത്തിലുള്ള ഇൻസ്റ്റന്റ് വായ്പകളുമൊക്കെ ഇക്കൂട്ടത്തിൽ പെടും.

ഓൺലൈൻ വായ്പകളും ലോൺ അഗ്രഗ്രേറ്റർമാർ നൽകുന്ന വായ്പകളും ഓൺലൈൻ ഷോപ്പിങിൽ വളരെ പ്രിയങ്കരമായ “ബൈ നൗ പേ ലേറ്റർ” (ബിഎൻപിഎൽ) വായ്പകളും വാങ്ങുമ്പോൾ അൽപ്പം കരുതലില്ലെങ്കിൽ പലിശ നിരക്ക് നിങ്ങളെ പൊള്ളിച്ചേക്കും. എന്തിനേറെ പറയുന്നു, ഇത്തരം പേഴ്സൺ വായ്പ വിഭാഗത്തിൽ വരുന്ന വിദ്യാഭ്യാസ വായ്പ പലിശയും കുത്തനെ കൂടാനിടയുണ്ട്. പ്രത്യകിച്ചും പല ബാങ്കുകളും വിദ്യാഭ്യാസ വായ്പയ്ക്ക് മുൻഗണന  നൽകാത്തതിനാൽ ഇപ്പോഴെ ഉയർന്ന പലിശ നിരക്കാണ് ഈടാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week