32.8 C
Kottayam
Friday, May 3, 2024

ബാലഭാസ്‌കറിന്റെ മരണത്തില്‍ രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം; ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി

Must read

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ക്രൈം ബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം നിര്‍ദ്ദേശിച്ചത്.

സ്വര്‍ണക്കടത്തു കേസില്‍ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റേയും പങ്ക് പുറത്തു വന്നതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിച്ചത്. ബാലഭാസ്‌കറിന്റെ അപകടത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിനായി ബാലഭാസ്‌കറിന്റെ അപകടം അന്വേഷണ സംഘം പുനരാവിഷ്‌കരിച്ചിരുന്നു. അപകടം നടന്ന സ്ഥലത്ത് വെള്ള ഇന്നോവകാര്‍ ഉപയോഗിച്ചാണ് പുനരാവിഷ്‌കരണം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week