30.6 C
Kottayam
Saturday, April 20, 2024

അഗ്രോ നഴ്‌സറിയുടെ മറവില്‍ കോടികളുടെ പുകയില ഉത്പന്ന വില്‍പ്പന്ന; ഓച്ചിറയില്‍ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

Must read

കൊല്ലം: അഗ്രോ നഴ്സറിയുടെ മറവില്‍ ഓച്ചിറയില്‍ സൂക്ഷിച്ചിരുന്ന ഒരു കോടിയില്‍പരം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. വവ്വാക്കാവ് കരിശേരില്‍ നഴ്സറി ആന്‍ഡ് അഗ്രോബസാര്‍ എന്ന സ്ഥാപനത്തില്‍ നിന്നാണ് ഒരു ലോഡ് പുകയില ഉല്‍പന്നങ്ങള്‍ കരുനാഗപ്പള്ളി എ.സി.പി വിദ്യാധരന്‍, ഓച്ചിറ സി.ഐ ആര്‍.പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. ബംഗാള്‍ സ്വദേശി ഷിയാസുദ്ധീനെ ഓച്ചിറ പോലീസ് അറസ്റ്റു ചെയ്തു. സ്ഥാപനത്തിന്റെ ഉടമ ഉള്‍പ്പടെയുള്ളവര്‍ ഒളിവിലാണ്.

അഗ്രോ നഴ്സറിയുടെ മറവിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ സംഭരിച്ച് വിതരണം ചെയ്തിരുന്നത്. വന്‍ സംഘം തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. കുറേകാലങ്ങളായി അഗ്രോ നഴ്സറിയുടെ മറവില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ഇവിടെ നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരിന്നു റെയ്ഡ്. എവിടെ നിന്നാണ് ഇതിന്റെ ഉറവിടെ എന്ന് വ്യക്തമല്ല.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week