KeralaNews

വിവിധ തസ്തികകളില്‍ 221 താത്ക്കാലിക ജീവനക്കാരെ കൂടി സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: വിവിധ തസ്തികകളില്‍ 221 താത്ക്കാലിക ജീവനക്കാരെ കൂടി സ്ഥിരപ്പെടുത്താന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍- 100, സ്‌കോള്‍ കേരള-54, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്- 37, കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷന്‍- 14, എന്നിങ്ങനെയാണ് സ്ഥിരപ്പെടുത്തല്‍. പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം ശക്തമാകുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം.

പി.എസ്.സി.ക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ സ്ഥിരപ്പെടുത്തല്‍ ബാധകമാകൂവെന്നാണ് സര്‍ക്കാര്‍ വാദം. സ്‌കോള്‍ കേരളയില്‍ സ്ഥിരപ്പെടുത്താനുള്ള ഫയല്‍ ചില സാങ്കേതിക കാരണത്താല്‍ നേരത്തെ മുഖ്യമന്ത്രി തിരിച്ചയച്ചിരുന്നു. നിയമവകുപ്പ് പരിശോധിച്ച ശേഷം വീണ്ടും മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കെത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker