‘മീശ’യ്ക്ക് പുരസ്കാരം നൽകിയത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളി; കെ സുരേന്ദ്രൻ

തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി പുരസ്കാരം എസ് ഹരീഷിന്‍റെ ‘മീശ’ നോവലിന് നൽകിയത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയൻ സ‍ർക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ലെന്നും ശബരിമലയിൽ ചെയ്ത അതേ കാര്യമാണ് പിണറായി ചെയ്യുന്നതെന്നുമാണ് സുരേന്ദ്രൻ ആരോപിച്ചിരിക്കുന്നത്.

നോവലിൽ വർഗീയ പരാമർശം ഉണ്ടെന്നും, പ്രസിദ്ധീകരിച്ചവർ തന്നെ അത് പിൻവലിച്ചതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന മീശ നോവൽ പിന്നീട് വിവാദമുയർന്നതിനെ തുടർന്ന് പ്രസിദ്ധീകരണം നിർത്തുകയായിരുന്നു. ഒടുവിൽ ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News