ന്യൂഡല്‍ഹി: അയോധ്യ കേസില്‍ വിധി പ്രസ്താവം ആരംഭിച്ചു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. 40 ദിവസം നീണ്ട തുടര്‍ വാദത്തിന് ശേഷമാണ് വിധി പറയുന്നത്. ശനിയാഴ്ച അവധിദിനമായിട്ടും അയോധ്യ കേസില്‍ വിധി പറയാന്‍ ഭരണഘടനാ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അയോധ്യക്കു പുറമേ യുപിയിലെ മറ്റു പ്രദേശങ്ങളിലും രാജ്യത്താകെയും അതീവസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അയോധ്യയിലെ തര്‍ക്കഭൂമി പ്രദേശത്ത് കേന്ദ്രസേനകളും ദ്രുതകര്‍മ സേനയും അടക്കം 12,000 സുരക്ഷാ സൈനികരെ നിയോഗിച്ചിട്ടുണ്ട്.