അയോധ്യയില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി; തര്‍ക്കഭൂമിയില്‍ ഉപാധികളോടെ ക്ഷേത്രം പണിയാന്‍ അനുമതി; മസ്ജിദിന് പകരം അഞ്ചേക്കര്‍ ഭൂമി നല്‍കണം
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രാധാന വിധിയുമായി സുപ്രീംകോടതി. തര്‍ക്കഭൂമിയില്‍ ഉപാധികളോടെ ക്ഷേത്രം പണിയാന്‍ അനുമതി. മൂന്ന് മാസത്തിനകം മറ്റൊരു ബോര്‍ഡിന് കീഴില്‍ മുസ്ലീം സഹോദരങ്ങള്‍ക്ക് തര്‍ക്ക ഭൂമിക്ക് പുറത്ത് അഞ്ച് ഏക്കര്‍ ബദല്‍ സ്ഥലം നല്‍കണമെന്നും കോടതി വിധി പ്രസ്താവത്തില്‍ പറയുന്നു. തര്‍ക്കഭൂമി ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന് കൈമാറണമെന്നാണ് ഉത്തരവ്. ബോര്‍ഡ് ഓഫ് ട്രസ്റ്റീസില്‍ നിര്‍മോഹി അഖാരയ്ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം നല്‍കും.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. 40 ദിവസം നീണ്ട തുടര്‍ വാദത്തിന് ശേഷമാണ് വിധി പറഞ്ഞത്. ശനിയാഴ്ച അവധിദിനമായിട്ടും അയോധ്യ കേസില്‍ വിധി പറയാന്‍ ഭരണഘടനാ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.