യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കേ ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു; വന്‍ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

ആലപ്പുഴ: യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കേ ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു. ആലപ്പുഴയിലാണ് സംഭവം. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. ആലപ്പുഴയില്‍ നിന്നു മണ്ണഞ്ചേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെഎല്‍ 02 എജി 1766 എന്ന രജിസ്‌ട്രേഷനിലുള്ള ഓട്ടോറിക്ഷയ്ക്കാണ് തീ പിടിച്ചത്. തകഴി മുല്ലശ്ശേരി സ്വദേശിയായ ഹരികൃഷ്ണന്റെതാണ് വാഹനം.

ഓടിക്കൊണ്ടിരുന്നതിനിടയില്‍ ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ഫെഡറല്‍ ബാങ്കിന് മുന്‍ഭാഗത്ത് എത്തിയപ്പോള്‍ ഓട്ടോയുടെ പിന്‍സീറ്റിനടിയില്‍ എന്‍ജിന്‍ ഭാഗത്ത് നിന്നുമാണ് പുക ഉയരാന്‍ തുടങ്ങിയത്. ഉടന്‍ യാത്രക്കാരെ ഇറക്കിയ ശേഷം ഫയര്‍ഫോഴ്‌സിനെ വിളിക്കുകയും തൊട്ടടുത്ത കടകളില്‍ നിന്നു വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു.

വളരെ വേഗത്തിലെത്തിയ ആലപ്പുഴ ഫയര്‍ റെസ്‌ക്യു ടീം വെള്ളം പമ്പ് ചെയ്ത് തീ അണച്ചതിനാല്‍ ഓട്ടോയുടെ ഇന്ധന ടാങ്കിലേയ്ക്ക് തീ പടര്‍ന്ന് വലിയ അപകടം ഉണ്ടായില്ല. സമയോജിത ഇടപെടലിനെ തുടര്‍ന്ന് ഓട്ടോ പൂര്‍ണമായും കത്തി നശിക്കാതെയും വലിയ അപകടവും ഒഴിവാകുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News