29.7 C
Kottayam
Saturday, June 13, 2026

ചരിത്ര വിജയത്തിന് പിന്നാലെ പിണറായി തലസ്ഥാനത്ത് തിരിച്ചെത്തി; ഇന്ന് ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കും

Must read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് തിരിച്ചെത്തി. കണ്ണൂരില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ തലസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി വി.എസ്. ജോയ് സ്വീകരിച്ചു.

ഭാര്യക്കും കുടുംബത്തിനുമൊപ്പം മന്ത്രിമാരായ കെ കെ ശൈലജ, ഇ പി ജയരാജന്‍ എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളത്. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയിരുന്നില്ല.

മുഖ്യമന്ത്രി ഇന്ന് ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കുമെന്നാണ് വിവരം. ഉച്ചയ്ക്ക് 12ന് ആണ് രാജ്ഭവനിലെത്തി അദ്ദേഹം ഗവര്‍ണറെ കാണുക. മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ കാവല്‍ മന്ത്രിസഭയായി തുടരാന്‍ ആവശ്യപ്പെടും.

തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെവിടുവിച്ച ശേഷമാകും പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ഔദ്യോഗിക നടപടികള്‍ ആരംഭിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നാലാം തീയതി വരെ തുടരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

കാനഡയെ ഞെട്ടിച്ച് ബോസ്നിയ; ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ കാനഡയ്ക്ക് സമനിലപ്പൂട്ട്

ടൊറന്റോ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളമുയരുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആതിഥേയരായ കാനഡയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. സ്വന്തം നാട്ടുകാർക്ക് മുന്നിൽ തകർപ്പൻ ജയം പ്രതീക്ഷിച്ചിറങ്ങിയ കാനഡയെ കരുത്തരായ ബോസ്നിയ ഹെർസെഗോവിന സമനിലയിൽ (1-1)...

സി.ബി.ഐ. ഉദ്യോഗസ്ഥരെന്ന വ്യാജേന ‘ഡിജിറ്റൽ അറസ്റ്റ്’; കഴക്കൂട്ടത്ത് വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു, അന്വേഷണം ഊർജ്ജിതമാക്കി

കഴക്കൂട്ടം: കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ. (CBI) ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്‌സാപ്പ് വീഡിയോകോൾ വഴി വിരട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. ശ്രീകാര്യം പൗഡിക്കോണം പാണൻവിള പീസ് കോട്ടേജിൽ താമസിക്കുന്ന...

മൂകാംബിക ദർശനം കഴിഞ്ഞ് സ്വയം കാറോടിച്ച് മടങ്ങി വിജയ്; കരഞ്ഞുകൊണ്ട് പിന്നാലെയോടി ആരാധിക,ദൃശ്യങ്ങൾ വൈറൽ

കൊല്ലൂർ : നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് വെള്ളിയാഴ്ച കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. മുമ്പ് പലതവണയും ക്ഷേത്ര ദർശനം നടത്തിയിട്ടുള്ള വിജയ്, മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് കൊല്ലൂരിലെത്തിയത്....

Popular this week