തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം കാണാനില്ല; പരാതിയുമായി ബന്ധുക്കള്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കൊവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി. നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാതായത്. മെഡിക്കല്‍ കോളേജ് പോലീസില്‍ പ്രസാദിന്റെ ബന്ധുക്കള്‍ പരാതി നല്‍കി.

മോര്‍ച്ചറിയില്‍ പ്രസാദ് എന്ന പേരില്‍ മറ്റൊരു മൃതദേഹം കൂടി ഉണ്ടായിരുന്നു. രണ്ട് പേരും കൊവിഡ് പോസിറ്റീവ് ആയിരുന്നു. മൃതദേഹം മാറി പോയതാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചതായി കുടുംബം പറയുന്നു. മൃതദേഹം മാറി സംസ്‌കരിച്ചതായാണ് വിവരമെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍ പറഞ്ഞു.

മോര്‍ച്ചറിയില്‍ മൃതദേഹം കൈകാര്യം ചെയ്തവര്‍ക്ക് പറ്റിയ പിഴവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടെന്നും കാര്യങ്ങള്‍ പരിശോധിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News