KeralaNews

വീട്ടില്‍ ശുചിമുറിയില്ലാത്തതിനാല്‍ പ്രഭാതകൃത്യത്തിനായി പെട്രോള്‍ പമ്പിലേക്ക് പോയ ഓട്ടോ ഡ്രൈവര്‍ക്ക് 2000 രൂപ പിഴ ഈടാക്കി പോലീസ്

കൊല്ലം: വീട്ടില്‍ ശുചിമുറി ഇല്ലാത്തതിനാല്‍ പ്രഭാതകൃത്യത്തിനായി പെട്രോള്‍ പമ്പിലേക്ക് പോവാന്‍ പുറത്തിറങ്ങിയാള്‍ക്ക് ലോക്ക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ പോലീസ് 2000 രൂപ പിഴ ഈടാക്കിയതായി പരാതി. കൊല്ലം പാരിപ്പള്ളി സ്വദേശിയായ ഓടോറിക്ഷ ഡ്രൈവര്‍ക്കാണ് ഇത്തരത്തില്‍ ഒരു ദുരനുഭവം ഉണ്ടായത്.

ജൂണ്‍ രണ്ടാം തീയതി പുലര്‍ച്ചെ ആറരയോടെ ഓട്ടോ റിക്ഷയില്‍ വീടിനു പുറത്തിറങ്ങിയതായിരുന്നു ഇയാള്‍. സ്വന്തം വീട്ടില്‍ ശുചിമുറി ഇല്ലാത്തതിനാല്‍ സമീപത്തെ പെട്രോള്‍ പമ്പില്‍ പോയി പ്രഭാതകൃത്യങ്ങള്‍ ചെയ്യുകയായിരുന്നു ഉദ്ദേശം.

എന്നാല്‍ രാവിലെ ലോക്ക്ഡൗണ്‍ ലംഘനം പിടിക്കാനിറങ്ങിയ പോലീസ് സത്യവാങ്ങ്മൂലം ഇല്ലെന്ന കാരണം പറഞ്ഞ് വണ്ടി കൊണ്ടുപോവുകയും രണ്ടായിരം രൂപ പിഴ ചുമത്തുകയും ചെയ്തു. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ പണിയില്ലെന്നും വീട്ടില്‍ ശുചിമുറിയില്ലെന്നുമെല്ലാം പറഞ്ഞിട്ടും പിഴ കുറയ്ക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

കാശടയ്ക്കാത്തതിനാല്‍ രണ്ടു ദിവസമാണ് വണ്ടി സ്റ്റേഷനിലിട്ടത്. സത്യവാങ്മൂലം കൈയില്‍ കരുതാതത്തിന് അഞ്ഞൂറ് പിഴ നല്‍കിയാല്‍ മതിയെന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വാക്കു പോലും വണ്ടി കസ്റ്റഡിയിലെടുത്ത എസ്ഐ കേട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button