FeaturedKeralaNews

ഓട്ടോയില്‍ തുപ്പിയ അഞ്ചുവയസുകാരന്റെ വസ്ത്രമഴിപ്പിച്ച് തുടപ്പിച്ചു; ഓട്ടോ ഡ്രൈവറുടെ ക്രൂരത

കോഴിക്കോട് : ചോമ്പാല കുഞ്ഞിപ്പള്ളിയില്‍ അ‍ഞ്ചു വയസ്സുള്ള കുട്ടിയോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത. ഓട്ടോയില്‍ തുപ്പിയ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് തുടപ്പിച്ചു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഓട്ടോ ഡ്രൈവറുടെ ക്രൂരത പുറം ലോകം അറിയുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. സ്കൂളിലേക്ക് കുട്ടികളെ കൊണ്ട് പോകുന്ന ഓട്ടോയിലെ ഡ്രൈവര്‍ കോറോത്ത് റോഡ്  സ്വദേശി വിചിത്രനാണ് കുട്ടിയോട് ക്രൂരത കാട്ടിയത്. 

അഞ്ചുവയസുകാരന്‍ ഓട്ടോയില്‍ തുപ്പിയപ്പോള്‍ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് തുടപ്പിക്കുകയായിരുന്നു. മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ചാണ് ഡ്രൈവർ കുട്ടിയുടെ വസ്ത്രമഴിപ്പിച്ച് തുടപ്പിച്ചത്. ഇത് ചോദ്യം ചെയ്ത കുട്ടിയുടെ മാതാവിനോട്  ഇയാള്‍  തട്ടിക്കയറുകയും ചെയ്തു. പൊലീസില്‍ പരാതി നല്‍കാനുള്ള ആലോചനയിലാണ് കുട്ടിയുടെ വീട്ടുകാര്‍. 

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം ബാലാവകാശ കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെടുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചോമ്പാല പൊലീസിനോട് നിര്‍ദ്ദേശവും നല്‍കി. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഒന്നും ഇതുവരെ കിട്ടിയിട്ടില്ലെന്ന് ചോമ്പാല പൊലീസ് അറിയിച്ചു. ഈ വര്‍ഷമാണ് കുട്ടിയും സഹോദരിയും വിചിത്രന്‍റെ ഓട്ടോയില്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button