24.9 C
Kottayam
Saturday, November 23, 2024

ആവേശപ്പോരിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി,ഇന്ത്യ – ഓസ്ട്രേലിയ ഫൈനൽ

Must read

ഈഡൻ ഗാർഡൻസ് :താരതമ്യേന ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസിന് ഗംഭീര തുടക്കമാണ് ഓപ്പണർമാരായ ട്രാവിസ് ഹെഡും, ഡേവിഡ് വാർണറും ചേർന്ന് നല്കിയത്. സഖ്യം 6.1 ഓവറിൽ 60 റൺസെടുത്ത ശേഷമാണ് പിരിഞ്ഞത്. 18 പന്തിൽ നാല് സിക്സറുകളുടേയും ഒരു ഫോറിൻ്റേയും അകമ്പടിയോടെ 29 റൺസെടുത്ത വാർണറാണ് പുറത്തായത്.

തൊട്ടടുത്ത ഓവറിൽ മിച്ചൽ മാർഷിനെ പൂജ്യത്തിന് കഗീസോ റബാദ പുറത്താക്കിയതോടെ ഓസീസ് അപകടം മണത്തു. പിന്നീട് സ്റ്റീവ് സ്മിത്തുമായി ചേർന്ന് ഹെഡ്, സ്കോർ മുന്നോട്ടു കൊണ്ടു പോകവേ കേശവ് മഹാരാജ്, ട്രാവിസ് ഹെഡിനെ 62 (48) ക്ലീൻ ബൗൾഡാക്കി, സ്കോർ 100/3.

നിലയുറപ്പിച്ചെന്നു തോന്നിപ്പിച്ച മാർനസ് ലബുഷയ്നേയും, ഗ്ലെൻ മാക്സ് വെല്ലിനേയും പുറത്താക്കി ടബരീഷ് ഷംസി ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്കി. പിന്നീട് ജോഷ് ഇംഗ് ലിസിനെ കൂട്ടുപിടിച്ച് സ്റ്റീവ് സ്മിത്ത് ഓസീസിനെ വിജയത്തിലേക്കടുപ്പിച്ചെങ്കിലും ജെറാൾഡ് കോട്സെ, സ്മിത്തിനെ 30 (62) പുറത്താക്കിയതോടെ കളി ആവേശഭരിതമായി.

വിജയത്തിലേക്ക് 20 റൺസ് വേണ്ടിയിരിക്കെ കോട്സെ വീണ്ടും പ്രഹരമേല്പിച്ചു, ഇംഗ് ലിസ് പുറത്ത് 28 (49), സ്കോർ 193/7.

എന്നാൽ കൂടുതൽ വിക്കറ്റ് നഷ്ടപ്പെടാതെ മിച്ചൽ സ്റ്റാർക്കും16, ക്യാപ്റ്റൻ പാറ്റ് കമ്മിൺസും14 ചേർന്ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് വിജയം പിടിച്ചെടുക്കുകയായിരുന്നു.നേരത്തേ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബാവുമയുടെ തീരുമാനം പിഴയ്ക്കുകയായിരുന്നു.ഡേവിഡ് മില്ലറുടെ 101 (116) ഒറ്റയാൾ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.

സ്കോർ ബോർഡിൽ 1 റൺസുള്ളപ്പോൾ ക്യാപ്റ്റൻ ബാവുമ പൂജ്യത്തിന് പുറത്തായി. ഫോമിലുള്ള ക്വിൻ്റൻ ഡി കോക്കും 3 (14) പെട്ടെന്ന് മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക പരുങ്ങലിലായി. വാൻ ഡെര്‍ ഡെസനും, ഏയ്ഡൻ മാർക്രവും പുറത്തായതോടെ ദക്ഷിണാഫ്രിക്ക 24 ന് 4 എന്ന നിലയിലായി.

തുടർന്ന് ഒന്നിച്ച ഹെൻറിച്ച് ക്ലാസ്സനും, ഡേവിഡ് മില്ലറും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 95 റൺസ് കൂട്ടുകെട്ടുണ്ടാക്കി.ക്ലാസ്സൻ 47 (48) പുറത്തായ ശേഷമെത്തിയ മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. 39 പന്തിൽ 19 റൺസെടുത്ത ജെറാൾഡ് കോട്സെ യ്ക്ക് മാത്രമാണ് അല്പമെങ്കിലും പിടിച്ച് നില്ക്കാനായത്.

വാലറ്റക്കാരെ കൂട്ടുപിടിച്ചാണ് മില്ലർ, സ്കോർ 200 കടത്തിയത്. സെഞ്ച്വറി തികച്ചയുടനെ മില്ലർ പുറത്തായി.ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക്കും, പാറ്റ് കമ്മിൺസും മൂന്ന് വിക്കറ്റ് വീതവും ജോഷ് ഹെയ്സൽവുഡ്, ട്രാവിസ് ഹെഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഞായറാഴ്ചയാണ് ഫൈനൽ നടക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കാശിനായി അഡ്ജസ്റ്റ് ചെയ്തിട്ടില്ല; സ്വാസിക എങ്ങനെയാണ് സിനിമയിൽ വന്നതെന്ന് പരിശോധിക്കൂ; വിവാദപരാമർശവുമായി ആലുവയിലെ നടി

കൊച്ചി: നടി സ്വാസികയ്‌ക്കെതിരെ വിവാദപരാമർശവുമായി മുകേഷ് ഉൾപ്പെടെയുള്ള പ്രമുഖ നടൻമാർക്കെതിരെ പീഡനക്കേസ് നൽകിയ നടി.സ്വാസിക എങ്ങനെയാണ് സിനിമയിൽ വന്നതെന്ന് പരിശോധിക്കൂ എന്ന രീതിയിലായിരുന്നു പരാമർശം. ജയസൂര്യയും മുകേഷും അങ്ങനെ ചെയ്യില്ലെന്ന് സ്വാസികയ്ക്ക് എങ്ങനെ...

'തന്നിലർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി' ; വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിന്‍റെ വിജയം നേടിയതിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക...

ഡിഎംകെയ്ക്ക് കിട്ടിയത് നാലായിരത്തിൽ താഴെ! ചേലക്കരയിൽ നനഞ്ഞ പടക്കമായി അൻവറിൻ്റെ സ്ഥാനാർത്ഥി

ചേലക്കര:ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ എംഎൽഎയുടെ  ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള) ‘ഡിമ്മായി’. തിരഞ്ഞെടുപ്പിൽ പാർട്ടി ‘ക്ലച്ചു പിടിച്ചില്ല’. ഡിഎംകെ സ്ഥാനാർഥിയായി ചേലക്കരയിൽ മത്സരിച്ച എൻ.കെ.സുധീറിന് തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകാൻ കഴിഞ്ഞില്ല. 3920 വോട്ടുകളാണ്...

‘ആത്മപരിശോധനയ്ക്കുള്ള അവസരം, തിരിച്ച് വരും; നായരും വാരിയരും തോൽവിയിൽ ബാധകമല്ല’

പാലക്കാട്: തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി സംബന്ധിച്ച് വിശദമായി പഠിക്കുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ. ബിജെപിക്ക് തിരിച്ചുവരവ് സാധ്യമല്ലാത്ത മണ്ഡലമല്ല പാലക്കാടെന്നും അടുത്ത മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായി തിരിച്ചു വരുമെന്നും സി.കൃഷ്ണകുമാർ...

മഹാരാഷ്ട്രയിൽ തകർപ്പൻ ജയത്തോടെ മഹായുതി, തരിപ്പണമായി എംമഹാവികാസ് അഘാഡി, ജാർഖണ്ഡിൽ ഇന്ത്യ മുന്നണിക്ക് നേട്ടം

മുംബൈ: മഹാരാഷ്ട്രയിൽ തുടർഭരണം ഉറപ്പിച്ച് മഹായുതി മുന്നണി. മൊത്തം 288 സീറ്റിൽ 222 സീറ്റിലും ബിജെപി സഖ്യം മുന്നേറുകയാണ്. കോൺ​ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം വെറും 49 സീറ്റിൽ മാത്രമാണ് മുന്നിൽ....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.