ആ സിനിമകളൊക്കെ ചെയ്തത് താനാണെന്ന് ഓര്‍ക്കുമ്പോൾ നാണക്കേട് തോന്നും! തന്റെ സിനിമകള്‍ കാണാറില്ലെന്ന് പ്രിയദര്‍ശൻ
കൊച്ചി:മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി മുന്നൂറ്റിയറുപത്തിയഞ്ച് ദിവസം ഓടിയ ചിത്രമടക്കം പല സൂപ്പര്‍ഹിറ്റുകളുടെയും സംവിധായകനാണ് പ്രിയദര്‍ശന്‍.
ഒരു കാലത്ത് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമകളെല്ലാം അത്രയും വിജയം നേടി തന്നിരുന്നതാണ്.
ചിത്രം, കിലുക്കം, തേന്മാവിന്‍ കൊമ്ബത്ത് തുടങ്ങിയ സിനിമകളൊക്കെ ഈ ലിസ്റ്റിലുണ്ടാവും. എന്നാല്‍ ഈ സിനിമകളൊക്കെ എടുത്തതില്‍ തനിക്ക് നാണക്കേട് തോന്നുണ്ടെന്ന് പറയുകയാണ് സംവിധായകന്‍. പിന്നീട് ആ സിനിമകള്‍ കാണാന്‍ തോന്നിയിട്ടില്ലെന്നും അതെടുത്തത് താനാണല്ലോ എന്നോര്‍ക്കുമ്ബോള്‍ നാണക്കേടാണെന്നും പ്രിയന്‍ പറയുന്നു. ജോണ്‍ ബ്രിട്ടാസിനൊപ്പം ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
സിനിമയിലേക്ക് വന്നതിനെ കുറിച്ചും പിന്നീട് വിജയത്തിലേക്ക് എത്തിയതിനെ കുറിച്ചൊക്കെയാണ് പ്രിയദര്‍ശന്‍ സംസാരിച്ചത്. ‘അക്കാലത്ത് കോളേജില്‍ ക്രിക്കറ്റ് കളിച്ചിരുന്ന ടീമില്‍ ഞാനും ഉണ്ടായിരുന്നു. അന്ന് നന്നായി കളിക്കുന്ന ആളൊന്നുമായിരുന്നില്ല. ലാലും അശോകുമെല്ലാം അന്ന് തന്റെ കൂടെ ക്രിക്കറ്റ് കളിച്ചിരുന്ന എന്റെ സുഹൃത്തുക്കളാണ്. അവരുമൊക്കെ സിനിമയിലേക്ക് എത്തി. അങ്ങനെ ഞാനും അതിലേക്ക് എത്തിപ്പെടുകയായിരുന്നു.
പിന്നീട് വേറൊരു തലത്തിലേക്ക് ജീവിതം വളര്‍ന്നു. അന്ന് ഞങ്ങളുടെ കൂടെ വന്നവരില്‍ ചിലര്‍ സിനിമയില്‍ നിന്നും പരാജയപ്പെട്ട് പോയിട്ടുണ്ട്. ഭാഗ്യത്തിന് അങ്ങനൊരു വിധി എനിക്കുണ്ടായില്ല. എന്റെ പാതി ഞാന്‍ ചെയ്തിട്ടുണ്ട്. ബാക്കി വരുന്നത് പോലെയാണ്. താന്‍ പാതി, ദൈവം പാതി എന്നാണല്ലോ എന്ന് പ്രിയദര്‍ശന്‍ പറയുന്നു.
ഞാന്‍ ബോളിവുഡില്‍ വിജയിക്കുന്നത് പരസ്യ ചിത്രങ്ങള്‍ ചെയ്തത് കൊണ്ടാണ്. ആഡ് ഫിലിമിലാണ് തുടങ്ങിയത്. അന്നൊക്കെ സിനിമ എന്തുകൊണ്ട് ഇത്രയും സ്റ്റൈലിഷ് ആവുന്നില്ലെന്ന് ചിന്തിച്ചിരുന്നു. ആഡ് ഫിലിം ചെയ്തതിന് ശേഷം അതില്‍ നിന്നും കിട്ടുന്ന അനുഭവം തനിക്ക് ഒത്തിരി ഗുണം ചെയ്തിട്ടുണ്ട്. സിനിമയുടെ ലെംഗ്ത് കുറയ്ക്കാന്‍ സഹായിച്ചു.
പറയേണ്ട കാര്യങ്ങള്‍ മാത്രം പറഞ്ഞിട്ട് ബാക്കിയൊക്കെ എഡിറ്റ് ചെയ്യുന്നത് പരസ്യം ചെയ്തതിലൂടെയാണ് മനസിലാക്കാന്‍ സാധിച്ചത്. പരസ്യത്തില്‍ വലിയ കാര്യങ്ങളൊക്കെ ചെറിയ സമയത്തിനുള്ളില്‍ പറയണം. അങ്ങനെ സിനിമയുടെയും ലെംഗ്ത് കുറയ്ക്കാന്‍ സാധിക്കുമല്ലോന്ന് പഠിച്ചത് അവിടെ നിന്നാണ്.
എന്റെ തന്നെ പഴയ സിനിമകളായ ചിത്രം ഒക്കെ കാണുമ്ബോള്‍ ഇത് ഇങ്ങനെയായിരുന്നില്ല, എടുക്കേണ്ടതെന്ന് തോന്നി പോകാറുണ്ട്. കിലുക്കം, ചിത്രം തുടങ്ങി തന്റെ പഴയ സിനിമകള്‍ വീണ്ടും മുന്നിലേക്ക് വെച്ചാല്‍ അമ്ബത് ശതമാനം മാത്രമേ ഞാന്‍ സ്വീകരിക്കുകയുള്ളു. അമ്ബത് ശതമാനം കളയും. അതിന്റെ കഥ കളയുമെന്നല്ല, സിനിമ എടുക്കുന്ന രീതിയും ബാക്കിയൊക്കെ മാറ്റുമെന്നാണ് ഉദ്ദേശിച്ചത്.
പലപ്പോഴും എനിക്ക് നാണക്കേട് തോന്നും. ഞാനാണോ ഇതൊക്കെ എടുത്തതെന്ന് ചിന്തിക്കും. ഇങ്ങനെയായിരുന്നില്ല അതൊക്കെ എടുക്കേണ്ടതെന്ന സൂപ്പര്‍ഹിറ്റായ സിനിമകളില്‍ പോലും തോന്നി. ആ പോരായ്മകളൊക്കെയാണ് റീമേക്ക് ചെയ്യുമ്ബോള്‍ ഞാന്‍ കവര്‍ ചെയ്യുന്നത്. സെയിം കഥ, മറ്റൊരു ഭാഷയിലേക്ക് ചെയ്യുമ്ബോള്‍ അതിനൊരുപാട് മാറ്റം വരുത്തുമെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.
തന്റെ സിനിമകള്‍ രണ്ടാമതും കാണാറുണ്ട്. മനപൂര്‍വ്വമായിട്ട് കാണാറില്ല. കാണാന്‍ എന്തെങ്കിലും അവസരം വന്നിട്ടുണ്ടെങ്കില്‍ കാണുമെന്നേയുള്ളു. കിലുക്കത്തിന്റെ ഫസ്റ്റ് കോപ്പി ഇറങ്ങിയതിന് ശേഷം ഞാനിന്ന് വരെ കണ്ടിട്ടില്ല. വല്ലപ്പോഴും സിനിമയിലെ ക്ലിപ്പിങ് ടിവിയില്‍ വരുമ്ബോഴാണ് കാണാറുള്ളത്. അതല്ലാതെ ചിത്രവും തേന്മാവിന്‍ കൊമ്ബത്ത് ഒന്നും താനിതുവരെ കണ്ടിട്ടില്ലെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.