കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൊവിഡ് കെയര്‍ സെന്ററില്‍ യുവതിയെ ബലാത്സംഗം ചെയ്തു

താനെ: കൊവിഡ് കെയര്‍ സെന്ററില്‍ യുവതിയെ ബലാത്സംഗം ചെയ്ത അറ്റന്‍ഡര്‍ അറസ്റ്റില്‍. താനെ സ്വദേശിയായ ഇരുപതുകാരിയാണ് പരാതി നല്‍കിയത്. ഇതനുസരിച്ച് 27കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. മൂന്ന് തവണ പീഡനത്തിനിരയായെന്നാണ് യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നത്.

വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കൊവിഡ് സെന്ററില്‍ പ്രവേശിപ്പിച്ച പതിനൊന്നു വയസുള്ള ഒരു ബന്ധുവിന്റെ കൂട്ടിനായാണ് യുവതി ക്വറന്റീന്‍ കേന്ദ്രത്തിലെത്തിയത്. പത്തുമാസം പ്രായമായ മകളും ഒപ്പമുണ്ടായിരുന്നു. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ ചൂട് വെള്ളം നല്‍കാനെന്ന വ്യാജേന എത്തുന്ന പ്രതി പലതവണ പീഡന ശ്രമം നടത്തി. യുവതി എതിര്‍ത്ത് നിന്നതോടെ കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാവിന്റെ ഭീഷണിയില്‍ ഭയപ്പെട്ട യുവതി ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പരാതി നല്‍കാന്‍ തയ്യാറായത്. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News