തിരുവനന്തപുരം: സ്വപ്ന സുരേഷ് നഴ്സുമാരുടെ ഫോണിലൂടെ ഉന്നതരെ ബന്ധപ്പെട്ടുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിയ്യൂരിലെ സെന്‍ട്രല്‍ ജയിലിലായിരുന്ന സ്വപ്ന സുരേഷിനെ നെഞ്ച് വേദനയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. പല ഉന്നതരുമായും ആ സമയത്ത് സ്വപ്ന ബന്ധപ്പെട്ടു. സര്‍ക്കാരിന്റെ സഹായത്തോടുകൂടിയാണ് ഇത്തരത്തിലൊരു സൗകര്യം ലഭിച്ചതെന്നും കെ സുരേന്ദ്രന്‍.
കൂടാതെ ഇ.പി ജയരാജന്റെ മകന് ലൈഫ് മിഷന്‍ ഇടപാടില്‍ ഒരു കോടിയില്‍ അധികം കമ്മീഷന്‍ ലഭിച്ചെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. ‘ഒരു കോടി രൂപയാണ് വാങ്ങിയതെന്ന് സ്വപ്ന പറയുന്നു. നാലരക്കോടിയെന്ന് പ്രമുഖ മാധ്യമവും. എന്നാല്‍ അന്വേഷണ ഏജന്‍സികള്‍ പറയുന്നത് അതിലൊരു ഭാഗം ഇപി ജയരാജന്റെ മകന് പോയിട്ടുണ്ടെന്നാണ്’ എന്നും കെ സുരേന്ദ്രന്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News