പാലക്കാട് ട്രെയിനില്‍ യുവതിയ്ക്ക് നേരെ പീഡന ശ്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍

പാലക്കാട്: ട്രെയിനില്‍ യുവതിക്ക് നേരെ പീഡന ശ്രമം. ചെന്നൈ – മംഗലാപുരം ട്രെയിനില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിന് കണ്ണൂര്‍ സ്വദേശിയെ റെയില്‍വെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയായിരുന്നു സംഭവം. ഒരേ കോച്ചിലെ യാത്രയ്ക്കിടെ പാലക്കാട് എത്തിയപ്പോഴാണ് ഇയാള്‍ യുവതിയെ കടന്നു പിടിച്ചത്. തുടര്‍ന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News